HOME
DETAILS

കുണ്ടും കുഴിയും നന്നാക്കാതെ നല്ല റോഡ് ടാര്‍ ചെയ്ത് പൊതുമരാമത്ത് വകുപ്പ്

  
backup
January 31, 2019 | 6:27 AM

%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

തൊടുപുഴ: വലിയ കുണ്ടും കുഴിയുമായി കിടന്ന ഭാഗം നന്നാക്കാതെ കാര്യമായി തകരാറില്ലാതെ കിടന്ന റോഡ് ഭാഗം മാത്രം ടാര്‍ ചെയ്ത് പൊതുമരാമത്ത് അധികൃതരും കരാറുകാരനും സ്ഥലം വിട്ടു. കാരിക്കോട് -തെക്കുംഭാഗം റോഡ് അറ്റകുറ്റ പണികള്‍ നടത്തിയവരാണ് നാട്ടുകാര്‍ക്കു എട്ടിന്റെ പണി കൊടുത്ത് മൂന്നാഴ്ച മുമ്പ് പോയത്. കാര്യമായി തകരാറില്ലാത്ത റോഡ് മൊത്തമായി ടാര്‍ചെയ്ത ഇവര്‍ വലിയ കുണ്ടും കുഴിയുമായി കിടക്കുന്ന ബാക്കി ഭാഗത്തെ കുഴിപോലും അടയ്ക്കാതെയാണ് പണി നിര്‍ത്തി പോയത്.
രണ്ടു വര്‍ഷത്തിലേറെയായി തകര്‍ന്നു കിടക്കുന്ന കാരിക്കോട്- തെക്കുംഭാഗം റോഡില്‍ കാരിക്കോട് മുതല്‍ തെക്കുംഭാഗം മലങ്കര ഗെയ്റ്റ് വരെയുള്ള റോഡ് കഴിഞ്ഞ വര്‍ഷം പാച്ചുവര്‍ക്കിന് ടെണ്ടര്‍ എടുത്തതാണ്. എന്നാല്‍ കരാറുകാരന്‍ കാരിക്കോട് മുതല്‍ 1 കിലോമീറ്റര്‍ ഭാഗം മാത്രമാണ് കുഴിടയച്ചത്. ബാക്കി 3 കിലോമീറ്റര്‍ ഭാഗം ഒന്നും ചെയ്തില്ല. ഇതോടെ റോഡ് വലിയ കിടങ്ങുകളായി മാറി. ഇത്തവണയും കാരിക്കോട് മുതല്‍ കഴിഞ്ഞ വര്‍ഷം കുഴിയടച്ച ഭാഗത്ത് 1 കിലോമീറ്റര്‍ വീണ്ടും കുഴിടയച്ചു. ഇതിനു ശേഷമുള്ള തകര്‍ന്ന് കിടക്കുന്ന ഒന്നര കിലോമീറ്ററോളം ഭാഗം ഒന്നും ചെയ്തില്ല. ഇത് കഴിഞ്ഞുള്ള 400 മീറ്ററോളം ഭാഗത്ത് കാര്യമായി തകരാതിരുന്ന റോഡ് മൊത്തമായി ടാര്‍ ചെയ്തുവന്നാണ് പരാതി. കീരികോട് , കാപ്പിത്തോട്ടം, കല്ലാനിക്കല്‍ സ്‌കൂള്‍ ജംഗ്ഷന്‍, തടിപ്പാലം , മലങ്കര ഗെയ്റ്റ് തുടങ്ങിയ ഭാഗത്തുമെല്ലാം റോഡ് ഗതാഗത യോഗ്യമല്ലാതെ തകര്‍ന്നു കിടക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  a day ago
No Image

യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

uae
  •  a day ago
No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  a day ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്

Kerala
  •  a day ago
No Image

സമരക്കാരെ വേട്ടയാടി പൊലിസ്; കേന്ദ്ര സർക്കാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് സിജെപി; പൊലിസ് ക്രൂരത റിപ്പോർട്ട് ചെയ്യാൻ സാക്ഷി വെബ്‌സൈറ്റ് ആരംഭിച്ചു

National
  •  a day ago
No Image

കരൂർ ദുരന്തം: ഇരകളുടെ ആശ്രിതർക്കുള്ള സർക്കാർ നിയമനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി; വിജയ് സർക്കാരിന് വൻ തിരിച്ചടി

National
  •  a day ago
No Image

പ്രഖ്യാപിച്ച ധനസഹായം എപ്പോള്‍?; ദുരന്തബാധിതരുടെ പ്രതിഷേധത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ 

Kerala
  •  a day ago
No Image

മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു; വിട്ടയച്ചത് 44 കോടി രൂപ നൽകിയതിന് പിന്നാലെ

National
  •  a day ago