HOME
DETAILS

ഉടുമ്പന്‍ചോലയില്‍ ഹൈടെക് പൊലിസ് സ്റ്റേഷന്‍ യാഥാര്‍ഥ്യത്തിലേക്ക്

  
backup
January 31, 2019 | 6:28 AM

%e0%b4%89%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8b%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%9f%e0%b5%86%e0%b4%95

രാജാക്കാട്: ഉടുമ്പന്‍ചോലയില്‍ പുതുതായി നിര്‍മിച്ച ആദ്യ ഹൈടെക് പൊലിസ് സ്റ്റേഷന്‍ യാഥാര്‍ഥ്യത്തിലേക്ക്. ഫെബ്രുവരി പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലിസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഉദ്ഘാടന ശേഷം കെട്ടിടസമുച്ചയം ആധുനിക സംവിധാനങ്ങളോടെ ഹൈടെക് സ്റ്റേഷനാക്കും.  ഇതോടെ ജില്ലയിലെ ആദ്യ ഹൈടെക് സ്റ്റേഷനാകും. സ്‌റ്റേഷന്‍ നിര്‍മാണത്തിനായി മൂന്നേമുക്കാല്‍ കോടിയോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റിലാണ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്ന ഉടുമ്പന്‍ചോലയില്‍ പൊലിസ് സ്റ്റേഷന്‍ അനുവദിച്ചത്. മുമ്പ് ഉടുമ്പന്‍ചോലയിലായിരുന്നു പൊലിസ് സ്റ്റേഷനും കോടതിയും പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ശാന്തന്‍പാറയില്‍ പുതിയ കെട്ടിടം നിര്‍മിച്ച് പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം മാറ്റി.
എന്നാല്‍, വ്യാജമദ്യവും അനധികൃത മദ്യവില്‍പനയും മേഖലയില്‍ വര്‍ധിച്ചതോടെ ഔട്ട്‌പോസ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ വിസ്തൃതിയേറിയ പ്രദേശത്തെ സുരക്ഷ പ്രതിസന്ധിയിലായി. ഇതോടെയാണ് ഉടുമ്പന്‍ചോലയില്‍ പുതിയ പൊലിസ് സ്റ്റേഷന്‍ എന്ന ആവശ്യം ശക്തമാകുന്നത്. ഇതിനായി നിരവധി നിവേദനങ്ങളും പരാതികളും നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ബജറ്റില്‍ ഉടുമ്പന്‍ചോലയില്‍ പൊലിസ് സ്‌റ്റേഷന്‍ പ്രഖ്യാപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  a day ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  a day ago
No Image

ജ്യൂസാണെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആറും പത്തും വയസ്സുള്ള സഹോദരങ്ങള്‍ ആശുപത്രിയില്‍ 

Kerala
  •  a day ago
No Image

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

crime
  •  a day ago
No Image

ദുബൈ ഫിറ്റ്‌നസ് ചാലഞ്ച്: വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ ജിഡിആർഎഫ്എ

uae
  •  a day ago
No Image

ഗോളടിക്കാതെ പറന്നത് റൊണാൾഡോ അടക്കി വാഴുന്ന ലിസ്റ്റിലേക്ക്; പോർച്ചുഗീസ് താരം കുതിക്കുന്നു

Football
  •  a day ago
No Image

തീവണ്ടി യാത്രക്കാരുടെ സുരക്ഷക്കായി പൊലിസുകാർ അവധിയില്ലാതെ ജോലിക്കെത്താന്‍ കര്‍ശന നിര്‍ദേശം; പരിശോധന ശക്തമാക്കുന്നു

Kerala
  •  a day ago
No Image

സ്വര്‍ണത്തിന് ഇന്ന് നേരിയ വര്‍ധന; പവന് കൂടിയത് 320 രൂപ

Business
  •  a day ago
No Image

കെഎസ്ആർടിസി ബസിൽനിന്ന് രാത്രി വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ടു; പരാതിയുമായി കുടുംബം

Kerala
  •  a day ago
No Image

ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക: ദുബൈയിലെ ടാക്സി നിരക്കുകൾ മാറി; കൂടുതലറിയാം

uae
  •  a day ago