നാടിനെ കണ്ണീരണിയിച്ച് പൊന്നോമനകള്‍ പോയ്മറഞ്ഞു
പൂച്ചാക്കല്‍: കുളത്തില്‍ വീണു മരിച്ച സഹോദരങ്ങള്‍ക്ക് നാട്ടുകാര്‍ യാത്രാമൊഴി നല്‍കി. സഹോദരങ്ങളായ സൂര്യന്‍(6), സൂരജ്(4)എന്നിവരാണു കളിക്കുന്നതിനിടെ കുളത്തില്‍ വീണു മരിച്ചത്. പടിഞ്ഞാറേ കെയ്കാട്ട് വീട്ടിലിനി ഇവരുടെ കളിചിരികളില്ല. പകരം കുരുന്നുകളുടെ ഓര്‍മകള്‍ ഇവിടെ മരിക്കാതിരിക്കും.
തുള്ളിച്ചാടി നടന്നിരുന്ന തങ്ങളുടെ കുഞ്ഞുങ്ങളുടെ വിയോഗം ഇപ്പോഴും ഉള്‍ക്കെള്ളാന്‍ മതാപിതാക്കളായ രാജേഷിനും സരിതക്കും കഴിയുന്നില്ല. ബന്ധുക്കള്‍ക്കൊപ്പം ഒരുനാടും ഇവര്‍ക്കൊപ്പം കണ്ണീരണിയുകയാണ്.
പെരുമ്പളം വടക്ക് ഗവ.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സൂര്യന്‍. ഇതേ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് സൂരജ്. വ്യാഴാഴ്ച യൂനിഫോം മാറി കളിക്കാനായി പറമ്പിലേക്ക് പോയതാണ് ഇരുവരും. പിന്നീട് അന്വേഷിച്ചെത്തിയ മാതാവ് വീടിന് സമീപത്തെ കുളത്തില്‍ വീണ നിലയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഉടന്‍ പെരുമ്പളം ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
രണ്ടുമക്കളെയും ജീവനോടെ തിരുച്ചുകിട്ടുമെന്ന പ്രാര്‍ഥനയുമായി മണിക്കൂറുകള്‍ രാജേഷും സരിതയും കഴിച്ചുകുട്ടിയെങ്കിലും വിഫലമായി. രാജേഷിന്റെയും സരിതയുടെയും സ്വപ്നങ്ങളാണ് ഇതോടെ തകര്‍ന്ന വീണത്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പെരുമ്പളം ദ്വീപ് നിവാസികളുടെ മുന്നിലെക്ക് വെള്ളിയാഴ്ച രാവിലെ സൂര്യന്റെയും സൂരജിന്റെയും നിശ്ചലമായ ശരീരം എത്തിയതോടെ നാട് സങ്കടക്കടലായി മാറി. തങ്ങളുടെ കൂട്ടുകാരനെ അവസാനമായി ഒരുനോക്ക് കാണാന്‍ കൂട്ടുകാരുംസഹപാഠികളുമെത്തിയ കാഴ്ച കരളലയിക്കുന്നതായിരുന്നു.മന്ത്രി കെ.ടി ജലീല്‍, എ.എം ആരിഫ് എം.എല്‍.എ,പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷിബു എന്നിവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."