സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ മുസ്‌ലിമാകും: ബിഹാറില്‍ ഉദ്യോഗസ്ഥന്റെ ഭീഷണി
പാറ്റ്‌ന: തന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഇസ്‌ലാം മതത്തിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ച് ബിഹാറിലെ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍. ലാക്കിസറായി ജില്ലയിലെ രാംഗഢ് ചൗക്കിലെ ബി.ഡി.ഒ മനോജ്കുമാര്‍ അഗവര്‍വാളാണ് ഫെബ്രുവരി ഏഴിനകം തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഇസ്‌ലാം മതം സ്വീകരിക്കുമെന്ന ആഹ്വാനവുമായി രംഗത്ത് വന്നത്.
അഴിമതി ആരോപിച്ച് ജനുവരി 25നാണ് അഗര്‍വാളിനെ സസ്‌പെന്റ് ചെയ്തത്. ജാതി കാരണമാണ് തന്നെ സസ്‌പെന്റ് ചെയ്തതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. 'തനിക്കെതിരായ നടപടി ഏകപക്ഷീയവും ജാതീയതയില്‍ അധിഷ്ഠിതവും രാഷ്ട്രീയ പകപോക്കലുംആണ്. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് തന്നെ സസ്‌പെന്റ് ചെയ്തത്'- അദ്ദേഹം പറഞ്ഞു.
ഭരണകക്ഷി നേതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി രണ്ടു പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയതിനാണ് തനിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. എന്നെ തകര്‍ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. എനിക്കെതിരായ ആരോപണങ്ങള്‍ അവര്‍ തെളിയിക്കണം. ഫെബ്രുവരി ഏഴിനകം തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഞാന്‍ മതപരിവര്‍ത്തനം നടത്തുകയും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്യും- മനോജ്കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."