HOME
DETAILS

പ്രവാസികളുടെ മൃതദേഹത്തിന് അംഗീകാരം; കേന്ദ്ര സര്‍ക്കാരിന് മാതൃകയായി സംസ്ഥാന സര്‍ക്കാര്‍

  
backup
January 31 2019 | 16:01 PM

pravasi-body-lift-india-norka-free-way-budget-declaration-spm-gulf

#അബ്ദുസ്സലാം കൂടരഞ്ഞി
00966 555089125

 

നാടിനു വേണ്ടി ചോര നീരാക്കി വിദേശങ്ങളില്‍ അധ്വാനിക്കുന്ന പ്രവാസികള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലേക്കയക്കണമെങ്കില്‍ പണം നല്‍കണമെന്ന അവസ്ഥയില്‍ നിന്നും മോചനം നല്‍കിയ കേരള സര്‍ക്കാര്‍ നടപടി ഏറെ പ്രശംസനീയമാണ്. ഏറെ കാലത്തെ മുറവിളിക്കുള്ള മറുപടിയാണ് നോര്‍ക്കയുടെ ഈ സമ്മാനം.

ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ഇറച്ചിക്കടകളിലെ ബോര്‍ഡുകളില്‍ എഴുതി വച്ചപോലെ കിലോ കണക്കിലുള്ള വില സമ്പ്രദായം എടുത്തു കളയണമെന്ന അപേക്ഷയുമായി പ്രവാസികള്‍ കേന്ദ്ര സര്‍ക്കാരടക്കം വിവിധ കേന്ദ്രങ്ങളില്‍ വാതില്‍ മുട്ടിയപ്പോഴും പ്രവാസികളെ കളിയാക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ആക്രിക്കടകളിലെ സാധനങ്ങള്‍ തൂക്കി നോക്കി കിലോക്ക് നിശ്ചയിച്ച വില പ്രകാരം മൊത്തം തൂക്കത്തിന് വിലയിടുന്നതെന്ന ഇന്ത്യക്ക് നാണക്കേടായ പ്രാകൃത നടപടി അവസാനിപ്പിച്ച എയര്‍ ഇന്ത്യ നടപടിക്ക് പിന്നാലെ ഒരു മുഴം കൂടി എന്ന രൂപത്തില്‍ ഒരു ചിലവും കൂടാതെ മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി എന്ത് കൊണ്ടും പ്രശംസനീയമാണ്.

ജനിച്ചു വളര്‍ന്ന നാടിനു വേണ്ടി കുടുംബങ്ങളെയും ഉറ്റവരെയും ഉപേക്ഷിച്ചു നീറുന്ന നൊമ്പരങ്ങള്‍ മനസില്‍ കടിച്ചമര്‍ത്തി കഴിയുന്നവരാണ് ഓരോ പ്രവാസികളും. ഇവര്‍ അധ്വാനിക്കുന്നതിന്റെ ഫലം ഇവരുടെ കുടുംബത്തിന് മാത്രമല്ല ലഭിക്കുന്നത്. ജനിച്ചു വളര്‍ന്ന നാടിനും സര്‍ക്കാരിനുമാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് വലിയ പങ്കാണ് പ്രവാസി വരുമാനം. അതിന്റെ ഒരു നന്ദിയായി പ്രവാസികള്‍ക്ക് വാരിക്കോരി തന്നില്ലെങ്കിലും മരിച്ചാല്‍ തങ്ങളുടെ ആശ്രിതര്‍ക്ക് ജീവനറ്റ മുഖം അവസാനം ഒരു നോക്ക് കാണാന്‍ കൊതിക്കുന്നവര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ തൂക്കല്‍ സമ്പ്രദായം നിര്‍ത്തണമേയെന്ന എളിയ അപേക്ഷ സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ട് വര്‍ഷങ്ങളായി. ഒടുവില്‍ നിശ്ചിത തുക അടച്ചു കൊണ്ടുവരാമെന്ന വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് കൊണ്ടുവന്നത്.

ഇവിടേക്കാണ് കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക സൗജന്യമായി മൃതദേഹം കൊണ്ട് വരാന്‍ സന്നദ്ധമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ നടത്തിയ ഈ പ്രഖ്യാപനം പ്രവാസികളെ സംബന്ധിച്ച് തികച്ചും സന്തോഷവും ബഹുമാനവും നല്‍കുന്ന കാര്യമാണ്. ഇങ്ങനെയൊരു പ്രഖ്യാപനം കേരള സര്‍ക്കാര്‍ നടത്തുമ്പോള്‍ മലയാളികളായ പ്രവാസികള്‍ക്ക് മറ്റു സംസ്ഥാനക്കാരുടെ മുന്നില്‍ അഭിമാനിക്കുകയും ചെയ്യാം. കേന്ദ്ര സര്‍ക്കാരിന് മാതൃകയാകുന്ന ഈ നടപടി ഇനി മറ്റു സംസ്ഥാനങ്ങളും പിന്തുടരുമോയെന്നു കണ്ടറിയണം.

കേന്ദ്രസര്‍ക്കാരോ, മറ്റു സംസ്ഥാന സര്‍ക്കാരുകളോ ഇന്ന് വരെ പരിഗണിക്കാന്‍ പോലും തയ്യാറാകാത്ത ആവശ്യമാണ്, കേരളസര്‍ക്കാര്‍ നടപ്പാക്കിയത്. ഈ തീരുമാനം എടുത്തതിന് പ്രവാസലോകം സര്‍ക്കാരിന് മുന്നില്‍ എന്നും കടപ്പെട്ടിരിക്കും. പ്രവാസികളുടെ മൃതദേഹം സൗജന്യമായി കൊണ്ടുവരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അതിനായി നിലവില്‍ ഈടാക്കുന്ന പണം നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടു വിവിധ പ്രവാസി സംഘടനകള്‍ കോടതി കയറിയിറങ്ങുകയാണ്. ഇതിനിടയിലാണ് കേരള സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

ഇന്ത്യക്കാര്‍ക്കിടയില്‍ മലയാളികള്‍ ഇപ്പോഴും വേറിട്ട് നില്‍ക്കുന്നുവെന്ന പഴമൊഴി ഒരിക്കല്‍ കൂടി യാഥാര്‍ഥ്യമായിരിക്കുകയാണ് വ്യാഴാഴ്ച അവതരിപ്പിച്ച ബജറ്റിലെ ഈ പ്രഖ്യാപനം. വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പത്രികയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരിക്കുമിതെന്നും പൂര്‍ണ്ണമായും സൗജന്യമാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രവാസികള്‍ക്ക് അടുത്തിടെ ഉറപ്പു തന്നിരുന്നു. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളടക്കം വിദേശങ്ങളില്‍ നിന്നും മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യ ഒരു നിശ്ചിത നിരക്കാണ് ഈടാക്കുന്നത്. നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന തൂക്കി നോക്കല്‍ സമ്പ്രദായം ഏറെ നാളത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അവസാനിപ്പിച്ചു എയര്‍ ഇന്ത്യ മറ്റു വിമാന കമ്പനികളെ പോലെ ഒരു നിശ്ചിത നിരക്ക് ഈടാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പന്ത്രണ്ടു വയസ്സിനു താഴെ, മുകളില്‍ എന്നിങ്ങനെ രണ്ടു തട്ടുകളാക്കിയാണ് നിരക്ക് ഏകീകരണം. പന്ത്രണ്ട് വയസിന് താഴെയുള്ളവരുടെ മൃതദേഹത്തിന് പകുതി നിരക്കാണ് ഈടാക്കുക. പന്ത്രണ്ടു വയസിന് മുകളില്‍ ഓരോ രാജ്യത്തിനും നിശ്ചയിച്ച നിരക്കുകള്‍ ഈടാക്കും. പുതിയ നിരക്കുകള്‍ പ്രകാരം സഊദിയില്‍ നിന്നും പന്ത്രണ്ടു വയസ്സ് കഴിഞ്ഞവരുടെ മൃതദേഹങ്ങള്‍ക്ക് 2200 സഊദി റിയാല്‍ (40939 രൂപ) യാണ് നല്‍കേണ്ടി വരിക. ദുബൈയില്‍നിന്ന് 1500 ദിര്‍ഹം (28504 രൂപ), ഒമാനില്‍
നിന്നും 160 ഒമാനി റിയാല്‍ (29040 രൂപ), കുവൈറ്റ് 175 കുവൈത്ത് ദിനാര്‍ (40275), ബഹ്‌റൈന്‍ 225 ബഹ്‌റൈന്‍ റിയാല്‍ (40836 രൂപ), ഖത്തര്‍ 2200 റിയാല്‍ (42177 രൂപ) എന്നിങ്ങനെയാണ് നിരക്ക്.

പന്ത്രണ്ട് വയസ് വരെയുള്ളവരുടെ മൃതദേഹത്തിന് ഇതിന്റെ പകുതിയായിരിക്കും ഈടാക്കുക. മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡെവലപ്‌മെന്റ് ഫോറമടക്കം നിരവധി സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളിലാണ് ഈ നിരക്ക്. പുതിയ നിരക്ക് കൂടാതെ, ഓരോ രാജ്യങ്ങളില്‍ നിന്നും എംബാം അടക്കമുള്ള കാര്യങ്ങള്‍ക്ക് കൂടി പണം നല്‍കണം. സഊദിയില്‍ എംബാം നടപടികള്‍ക്കു ചിലവ് മാത്രം ആറായിരം റിയാല്‍ (111614 രൂപ) ആണിപ്പോള്‍ . ഇതോടൊപ്പം, മൃതദേഹം നാട്ടിലേക്കയക്കുന്നതിനു വിമാന കമ്പനികള്‍ ഈടാക്കുന്ന നിരക്ക് കൂടി പരിഗണിച്ചാല്‍ സഊദിയില്‍ നിന്നും നാട്ടിലേക്ക് മൃതദേഹം അയയ്ക്കാന്‍ വന്‍തുക നല്‍കേണ്ടി വരുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് ക്ലയിമിങ്ങിനു ശേഷം തുക ലഭിക്കുമെങ്കിലും പരിരക്ഷ ലഭിക്കാത്തവരുടെ മൃതദേഹം നാട്ടിലേക്കയയ്ക്കാന്‍ പണം ഇത്രയും തുക കുടുംബങ്ങളോ ഇതിനായി രംഗത്തുള്ളവര്‍ കണ്ടെത്തുകയോ ചെയ്യുകയാണിപ്പോള്‍. ഇവിടെയാണ് മലയാളി പ്രവാസികള്‍ക്ക് ആശ്വാസമായി നോര്‍ക്ക രംഗത്തെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago