വനിതാ ദിനം: മണര്‍കാട് പൊലിസ് സ്റ്റേഷന്‍ വനിതകളുടെ നിയന്ത്രണത്തില്‍
കോട്ടയം: വനിതാ ദിനത്തോട് അനുബന്ധിച്ച് ഇന്നലെ മണര്‍കാട് പൊലിസ് സ്റ്റേഷന്‍ വനിതകളുടെ നിയന്ത്രണത്തില്‍. സ്‌റ്റേഷനിലെത്തിയ ആദ്യ പരാതിയും വനിതയെ സംബന്ധിച്ചാണ്. യുവതിയെ കാണാതായത് സംബന്ധിച്ച പരാതിയാണ് വനിതാ ദിനത്തില്‍ ആദ്യം കൈകാര്യം ചെയ്തത്. മണര്‍കാട് സ്വദേശിയായ 19കാരിയെ ഇന്നലെ കാണാതായി. അന്വേഷണത്തില്‍ പുതുപ്പള്ളി സ്വദേശി യുവാവിനൊപ്പം പോയതാണെന്ന് കണ്ടെത്തി. ഇന്നലെ രാവിലെ രണ്ടുകൂട്ടരോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞിരുന്നു. അതനുസരിച്ച് അവര്‍ എത്തിയപ്പോള്‍ സ്‌റ്റേഷന്‍ ഭരണം വനിതാ പൊലിസിന്റെ കൈകളിലായി. ഇതേ തുടര്‍ന്ന് വനിതാ സി.ഐ ഫിലോമിന, എസ്.ഐ ഉഷാകുമാരി എന്നിവരുടെ നേതൃത്വത്തില്‍ ഈ കേസ് കൈകാര്യം ചെയ്തു. ഇവരുടെ സഹായത്തിനായി എ.എസ്.ഐമാരായ ലൈല, സരള എന്നിവരും 35 വനിതാ പൊലിസുകാരും ഉണ്ട്.
സ്റ്റേഷനിലെ എല്ലാ ദൈനംദിന പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചത് വനിതാ പൊലിസുദ്യോഗസ്ഥരായിരുന്നു. വനിതാ പൊലിസ് ഇന്‍സ്‌പെക്്ടര്‍ എന്‍. ഫിലോമിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചു. വനിതാ സബ് ഇന്‍സ്‌പെക്്ടര്‍ ഉഷാകുമാരി എസ്.എച്ച്.ഒയുടെ ചാര്‍ജ് വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."