'ചൈത്രക്കെതിരേയുള്ള ദുഷ്പ്രചാരണം അവസാനിപ്പിക്കണം'
കൊച്ചി:സി.പി.എം ഓഫിസില്‍ പരിശോധന നടത്തിയ യുവ ഐ.പി.എസ് ഓഫിസര്‍ ചൈത്ര തെരേസ ജോണിനെതിരെ നടത്തുന്ന ദുഷ്പ്രചരണം അവസാനിപ്പിക്കണമെന്ന് വിജില്‍ നെറ്റ് എഗൈന്‍സ്റ്റ് കറപ്ഷന്‍ ആവശ്യപ്പെട്ടു. ആക്രമണക്കേസിലെ പ്രതികളെ തിരഞ്ഞാണ് ഉദ്യോഗസ്ഥ പാര്‍ട്ടി ഓഫിസില്‍ എത്തിയത്. അവര്‍ ആരെയെങ്കിലും ദേഹോപദ്രവം നടത്തുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്തിട്ടില്ല.
നിയമവിരുദ്ധമായ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല.വിശ്വാസ്യയോഗ്യമായ അറിവിന്റെ അടിസ്ഥാനത്തില്‍ ഏതിടത്തും പരിശോധന നടത്താന്‍ പൊലിസിന് അധികാരമുണ്ട്. പാര്‍ട്ടി ഓഫിസുകള്‍ക്ക് യാതൊരു ഇളവുമില്ലെന്നു വിജില്‍ നെറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ.ഇനി ഒരു ഉദ്യോഗസ്ഥക്കും ഇത്തരമൊരു ഗതി വരാതിരിക്കാന്‍ പൊതുസമൂഹത്തിന്റെ പിന്തുണയും നിയമ പിന്തുണയും ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അഡ്വ. ജയശങ്കര്‍,സി.ആര്‍ നീലകണ്ഠന്‍, അഡ്വ.എം.ആര്‍.രാജേന്ദ്രന്‍,അഡ്വ.ഡി.ബി ബിനു, എം.കെ.സലിം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."