HOME
DETAILS
MAL
സര്‍ക്കാരിനൊപ്പം കൈകോര്‍ക്കണം: മുഖ്യമന്ത്രി
backup
March 11 2020 | 19:03 PM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ പിടിമുറുക്കുമ്പോള്‍ അതിനെ തുരത്താന്‍ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ അവസരത്തില്‍ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറായി നില്‍ക്കുന്നവര്‍ സധൈര്യം മുന്നോട്ടു വന്നു സര്‍ക്കാരിനൊപ്പം കൈകള്‍ കോര്‍ക്കണമെന്നും നമ്മുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയില്‍ +91 9400 198 198 എന്ന നമ്പറില്‍ മിസ് കാള്‍ ചെയ്ത് എത്രയും പെട്ടെന്നു തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യമായ ട്രെയിനിങ് നല്‍കിയതിനും വേണ്ട തയാറെടുപ്പുകള്‍ക്കും ശേഷം മാത്രമായിരിക്കും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."