HOME
DETAILS

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന ചെലവ് നോര്‍ക്ക വഹിക്കും

  
backup
January 31 2019 | 19:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%82-%e0%b4%a8%e0%b4%be-3


തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളായ മലയാളികള്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് ഇനിമുതല്‍ നോര്‍ക്ക വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
പ്രവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഈ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ ഒരുലക്ഷത്തില്‍ താഴെ വരുമാനമുള്ള തിരിച്ചുവന്ന പ്രവാസികള്‍ക്ക് അടിയന്തിരഘട്ടത്തില്‍ ധനസഹായം നല്‍കുന്ന സാന്ത്വനം പദ്ധതിക്കായി 25 കോടി രൂപ ബജറ്റില്‍ വകയിരുത്തി. പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്‌സിഡിയും പലിശസബ്‌സിഡിയും നല്‍കുന്നതിന് 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രവാസികള്‍ക്കുള്ള 2000 രൂപ പെന്‍ഷന്‍ പദ്ധതി അപര്യാപ്തമാണെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ഒരു നിക്ഷേപ ഡിവിഡന്റ് പദ്ധതിക്ക് രൂപം നല്‍കിയെന്ന് ധനമന്ത്രി അറിയിച്ചു. അഞ്ചു ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ സ്ഥിരം നിക്ഷേപിച്ചാല്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പ്രവാസിക്കോ അവകാശിക്കോ നിശ്ചിത തുക മാസവരുമാനമായി ലഭിക്കുന്നതാണ് പദ്ധതി.
ക്ഷേമപെന്‍ഷന്‍ കൂടി ഇതുമായി ലയിപ്പിച്ച് ധനസഹായം നല്‍കുന്നത് പരിഗണിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇപ്പോള്‍ യു.എ.ഇയില്‍ മാത്രമുള്ള പ്രവാസി ചിട്ടി ഈ മാസം മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കും. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ ലോകത്ത് എവിടെനിന്നും ചിട്ടിയില്‍ ചേരാനാകും.
ലോക കേരളസഭയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 81 കോടി രൂപ വകയിരുത്തി. എന്‍.ആര്‍.കെ വെല്‍ഫയര്‍ ഫണ്ടിന് ഒന്‍പത് കോടി രൂപയും പ്രവാസികളുടെ പുനരധിവാസ പരിപാടികള്‍ക്ക് 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago