കഞ്ചാവുമായി മൂന്ന് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് പേര് പിടിയില്‍
ആലപ്പുഴ: എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ആലപ്പുഴ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ മുന്ന് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കഞ്ചാവ് കൈവശംവച്ചതിന് കേസെടുത്തു. ആലപ്പുഴ ബീച്ച്, ഇ.എം.എസ് സ്റ്റേഡിയം, കെ.എസ്. ആര്. ടി. സി സ്റ്റാന്‍ഡ്, കളര്‍കോട്, അമ്പലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിപണനം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ വ്യാപകമായ റെയിഡിലാണു മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര് പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് ഇരുചക്ര വാഹനങ്ങളൂം 30 പൊതി കഞ്ചാവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
സ്കൂള്‍ കുട്ടികളെ കൂടാതെ പുന്നപ്ര തെക്ക് വെളിയില്‍ വീട്ടില്‍ മണിക്കുട്ടന്, ആലപ്പുഴ വട്ടയാല്‍ വാര്‍ഡ് ചെമ്മണപള്ളിചിറ വീട്ടില്‍ തൗഫീഖ്, പഴവീട് ലക്ഷ്മീ ഭവനില്‍ സാഹില്‍ ബഷീര്‍, പുന്നപ്ര ആലിശേരില്‍ ആഷിഖ് ഷാജി, അമ്പലപ്പുഴ വട്ടയാല്‍ മുറിയില്‍ ഗിരിധര്‍, ആലപ്പുഴ ലത്തീന്‍പള്ളി പുരയിടത്തില്‍ വിന്‍സന്റ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. റെയിഡില്‍ സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കീല്‍ ഇന്‍സ്പെക്ടര്‍ കെ. ആര്. ബാബു, പ്രിവന്റിവ് ഓഫിസര്‍ എന്‍. ബാബു, കുഞ്ഞുമോന് , സിവില്‍ എക്സൈസ് ഓഫിസറന്മാരായ, എം. റെനി, എം.കെ. സജിമോന്‍, അനില്‍ ലാല്‍, അരുണ്‍, ഓംകാര്‍നാഥ്, എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."