HOME
DETAILS
MAL
ചെര്‍ക്കളം അബ്ദുളള ചെയര്മാന് സ്ഥാനം രാജിവച്ചു
backup
June 18 2016 | 02:06 AM
കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ പ്രഥമ ചെയര്മാന് സ്ഥാനം ചെര്‍ക്കളം അബ്ദുള്ള രാജിവച്ചു. കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടര വര്‍ഷത്തിനുള്ളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ദേശീയ അംഗീകാരവും 15 ലക്ഷം രൂപ പ്രത്യേക ധനസഹായവും ലഭിച്ചിരുന്നു. ഈ കാലയളവില്‍ കോര്പറേഷന് 47.91 കോടി രൂപ വായ്പാ ധനസഹായമായി നല്കി. കോഴിക്കോട് ഹെഡ് ഓഫിസായി പ്രവര്‍ത്തിക്കുന്നതിന് പുറമെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നി സ്ഥലങ്ങളില്‍ റിജിയണല്‍ ഓഫിസുകളും തുറക്കാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."