HOME
DETAILS
MAL
വയോധികയുടെ നില ഗുരുതരം
backup
March 11 2020 | 19:03 PM
ഗാന്ധിനഗര്‍ (കോട്ടയം): കോവിഡ് 19 സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശിയായ വയോധികയുടെ നില ഗുരുതരം.
വാര്‍ധക്യസഹജമായ വിവിധ രോഗത്തിന് ചികിത്സയില്‍ കഴിയുന്നതിനിടയിലാണ്, ഇറ്റലിയില്‍നിന്ന് രോഗബാധിതരായി എത്തിയവരോടൊപ്പം കഴിയുകയും ഇവര്‍ക്ക് രോഗം പിടിപെടുകയും ചെയ്തത്.
തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണ വിഭാഗത്തില്‍ കഴിയവേ ഹൃദയാഘാതവും ശ്വാസതടസവും നേരിട്ടതിനാല്‍ ക്രിറ്റിക്കല്‍ കെയര്‍ യൂനിറ്റിലേക്ക് മാറ്റി.
ഇവരുടെ ഭര്‍ത്താവിനും ബന്ധുക്കളായ കുമരകം ചെങ്ങളം സ്വദേശികളായ ദമ്പതികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ദമ്പതികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല.
ഇവരുടെ നാലരവയസുള്ള മകള്‍ക്ക് ആദ്യ പരിശോധനയില്‍ രോഗം കണ്ടെത്തിയിട്ടില്ല.
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വീണ്ടും പൂനെ നാഷണല്‍ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുട്ടിയുടെ രക്തം, ശ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം ആദ്യ ദിവസങ്ങളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുന്ന മൂന്നുപേര്‍ക്ക് രോഗമില്ലെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ രണ്ട് ഘട്ടങ്ങള്‍ (14 ദിവസം വീതം) പൂര്‍ത്തീകരിച്ച ശേഷമേ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."