ദേശത്തോട്ടില് മാലിന്യ നിക്ഷേപം വര്‍ധിക്കുന്നു
തുറവൂര്‍: കുത്തിയതോട്, തുറവൂര്‍ എന്നീ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ദേശത്തോട്ടില് മാലിന്യ നിക്ഷേപം വര്‍ധിക്കുന്നു. തോടിന്റെ സമീപ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന പീലിങ് ഷെഡിലെ മലിനജലവും മത്സ്യാവശിഷ്ടങ്ങളും വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും തോട്ടില്‍ തള്ളുകയാണ്. നീരൊഴക്ക് നിലച്ചിരിക്കുകയാണ്. ഷെഡുകളില്‍ കൂടുതലും കുന്തലാണു പൊളിക്കുന്നത്. ഇവ കുഴിച്ചുമൂടാതെ തോട്ടില്‍ തള്ളുന്നതുമൂലം ഒഴുകാതെ ചീഞ്ഞുനാറുകയാണ്.
മലിനജലം കെട്ടിക്കിടന്ന തിനാല്‍ കൊതുകുകള്‍ പെരുകയാണ്. ദുര്‍ഗന്ധം മൂലം സമീപ വീടുകളില്‍ താമസിക്കാനും ഭക്ഷണം കഴിക്കുവാനും കഴിയുന്നില്ല.
വാതിലുകളും ജനലുകളും അടച്ചിട്ടിരിക്കുകയാണ്. കുത്തിയതോട് പഞ്ചായത്തിലെ പത്ത്, പന്ത്രണ്ട്, എന്നി വാര്‍ഡുകളിലെ ദേശത്തോട് ഭാഗങ്ങളില്‍ തോടിന് ആഴം കൂട്ടി മാലിന്യങ്ങള്‍ നീക്കിയിരുന്നെങ്കിലും മറ്റു ഭാഗങ്ങളില്‍ നടത്തിയിട്ടില്ല.
ആരോഗ്യ വകുപ്പി നെറയും പഞ്ചായത്തിന്റെയും നിര്‍ദേശം പാലിക്കാതെയും ലൈസന്‍സ് ഇല്ലാതെയുമാണ് പീലിങ്ങ് ഷെഡുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരാതിയുണ്ട്. തോടുകളില്‍ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ജനകീയാവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."