മോദിയുടെ അഹംഭാവത്തെ തൃപ്തിപ്പെടുത്താന്‍ 'സര്'എന്ന് വിളിച്ചു: ചന്ദ്രബാബു നായിഡു
അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംതൃപ്തനാക്കാന്‍ പലതവണ അദ്ദേഹത്തെ 'സര്' എന്ന് വിളിച്ചിരുന്നതായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന്റെ പല ആവശ്യങ്ങള്‍ക്കുമായി സമീപിക്കേണ്ടി വന്നപ്പോഴായിരുന്നു ഈ 'സര്'വിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനെ സന്ദര്‍ശിച്ചപ്പോള്‍ താന്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത് മിസ്റ്റര്‍ ക്ലിന്റന് എന്നായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ വളരെ ജൂനിയറായ മോദിയെ അധികാരത്തിലേറിയപ്പോള്‍ പത്തുതവണയെങ്കിലും തനിക്ക് 'സര്'എന്ന് വിളിക്കേണ്ടി വന്നിരുന്നുവെന്നാണ് നായിഡു വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്റെ സംരക്ഷണത്തിനും മോദിയുടെ അഹംഭാവത്തെ തൃപ്തിപ്പെടുത്താനുമായിരുന്നു ഇത്തരത്തില്‍ വിളിക്കേണ്ടി വന്നിരുന്നത്. സംസ്ഥാനം രണ്ടായി വിഭജിച്ചപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം സഹായിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."