ബോര്‍ഡുകള്‍ നീക്കംചെയ്തില്ല; ഹൈക്കോടതി ഉത്തരവിനെതിരേ യോഗി സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്
ലഖ്‌നൗ: സി.എ.എ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയതിന് ശേഷവും അവരെ പിന്തുടര്‍ന്ന് ആക്രമിച്ച് യോഗി സര്‍ക്കാര്‍. പ്രതിഷേധക്കാരുടെ പേരും വിവരങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ അടിയന്തരമായി നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ യു.പി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. അലഹാബാദ് ഹൈക്കോടതിയുടെ വിധി മരവിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കേസ് ഇന്ന് പരിഗണിക്കും.
വിഷയത്തില്‍ മാര്‍ച്ച് എട്ടിന് സ്വമേധയാ കേസെടുത്ത കോടതി യോഗി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇന്ന് മൂന്നു മണിക്ക് മുന്‍പായി ബോര്‍ഡുകള്‍ നീക്കം ചെയ്യാനും മാര്‍ച്ച് 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഭരണഘടനയുടെ മൂല്യത്തിന് പറ്റിയ ഗുരതരമായ പരുക്കെന്നും ഭരണകൂടത്തിന്റെ ലജ്ജയില്ലാത്ത ചിത്രീകരണമെന്നുമൊക്കെയായിരുന്നു യു.പി സര്‍ക്കാരിന്റെ നടപടിക്കെതിരേ കോടതിയുടെ നിരീക്ഷണം. ഇത് പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കുറ്റക്കാരനാണെങ്കില്‍ പോലും ഇങ്ങനെ പെരുമാറരുതെന്നും കോടതി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."