സംസ്‌കൃത സര്‍വകലാശാലക്കു മുന്‍പില്‍ സ്ഥാപിച്ച കലാസൃഷ്ടി വിവാദത്തില്‍
കാലടി: സംസ്‌കൃത സര്‍വകലാശാല കലോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ നിര്‍മിച്ച കലാസൃഷ്ടി വിവാദത്തില്‍. കട്പുത്തലിയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് എന്ന ബോര്‍ഡു വച്ച കെ.എസ്.ആര്‍.ടി.സി ബസിന്റെ മാതൃകയാണ് വിദ്യാര്‍ഥികള്‍ സര്‍വകലാശാല കവാടത്തിനു മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ മാസം 20, 21, 22 തിയതികളില്‍ നടക്കുന്ന കലോത്സവത്തിന്റെ പ്രചരണാര്‍ഥമാണ് കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. എം.ടി വാസുദേവന്‍ നായര്‍ , കമല്‍, ഷാരുഖാന്‍, അമീര്‍ ഖാന്‍, പിണറായി വിജയന്‍ എന്നിവരുടെ ചിത്രങ്ങളും ഇതില്‍ വച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ കലാകാരന്‍മാര്‍ താമസിക്കുന്ന കോളനിയാണ് കട്പുത്തലി. ആ കോളനി പൊളിച്ചുനീക്കാന്‍ സംഘപരിവാറിന്റെ ശ്രമം നടക്കുകയാണ്. അതിനെതിരെയാണ് ഇത്തരമൊരു കലാസൃഷ്ടി തയ്യാറാക്കിയിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു സൃഷ്ടി സര്‍വ്വകലാശാല കവാടത്തില്‍ വക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും നീക്കാന്‍ ആവിശ്യപ്പെട്ടിട്ടുണ്ടെന്നും രജിസ്ട്രാര്‍ ഡോ. ടി.പി രവീന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."