സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്
പാലക്കാട്: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുള്ള വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. അക്കൗണ്ട് അസിസ്റ്റന്റ്: ബി.കോമും ടാലിയും, 24-40(പുരുഷന്‍), രണ്ട് വര്‍ഷം അഭികാമ്യം. സര്‍വീസ് എന്‍ജിനീയര്‍ (ട്രെയിനി): ഡിപ്ലൊമ (ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍) (പുരുഷന്‍), 20-30, ഇരുചക്രവാഹന ലൈസന്‍സ് നിര്‍ബന്ധം.
സെയില്‍സ് ഓഫിസര്‍ (മാര്‍ക്കറ്റിങ്): ഡിഗ്രി, ഡിപ്ലൊമ (പുരുഷന്‍), 20-35, രണ്ട് വര്‍ഷം അഭികാമ്യം. ഇരുചക്രവാഹന ലൈസന്‍സ് നിര്‍ബന്ധം. ജൂനിയര്‍ ഓഫിസര്‍ (മാര്‍ക്കറ്റിങ്): ബിരുദം, 20-35(പുരുഷന്‍).
താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുമായി മാര്‍ച്ച് ഒന്‍പത്, 10 തീയതികളില്‍ രാവിലെ 10.30ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ 250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04912505435, 8281923390, 9746995935.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."