സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് നിരാശ 'ടോക്കണ്‍' മാത്രം
മലപ്പുറം: ടോക്കണ്‍ തരാം, എത്രയെന്നു പറയില്ല... സര്‍ക്കാരിന്റെ ഈ നിലപാടില്‍ പ്രളയാനന്തര ബജറ്റില്‍ മലപ്പുറം ജില്ലയ്ക്കു നിരാശ. ശ്രദ്ധേയമായ പദ്ധതികളോ നടപ്പ് പദ്ധതികളുടെ വിപുലീകരണമോ സംബന്ധിച്ച് ഒരുവരിപോലും പരാമര്‍ശിക്കാത്ത ബജറ്റില്‍ എല്ലാത്തിനും നൂറുരൂപ ടോക്കണ്‍ നല്‍കി ധനമന്ത്രി തടിയൂരി.
ജില്ലാ ആസ്ഥാനത്തെ പൈതൃക മ്യൂസിയം ഉള്‍പ്പെടെ വന്‍ പ്രഖ്യാപനങ്ങളുണ്ടായിരുന്ന കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് ഇത്തവണ പ്രഖ്യാപനംപോലും നടത്താന്‍ മന്ത്രി തയാറായില്ലെന്നതാണ് ശ്രദ്ധേയം.
കരിപ്പൂര്‍ വിമാനത്താവളം, ആരോഗ്യ മേഖലയിലെ മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, ഉന്നത കലാലയങ്ങള്‍ എന്നിവയൊന്നും ഇടംപിടിക്കാത്ത ബജറ്റില്‍ ജില്ലയുടെ ഇനിയുള്ള പ്രതീക്ഷ പൊതുപദ്ധതികള്‍, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, പൊതുവിദ്യാഭ്യാസം, റോഡ് ഗാതാഗതം എന്നിവയ്ക്കു കോടികളാണ് സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
ഇതിലെ ആനുപാതിക പരിഗണന ലഭിക്കുമെന്നതാണ് ജില്ലയുടെ ശേഷിക്കുന്ന പ്രതീക്ഷ. തീരദേശ മേഖലയിലെ ഗതാഗതം, കുടിവെള്ളം എന്നിവയ്ക്കു തുക വകയിരുത്തിയ ബജറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനമായ പരപ്പനങ്ങാടി ഹാര്‍ബറും നിര്‍മാണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ മണ്ഡലങ്ങളിലെ റോഡ് നവീകരണം, ബൈപാസ്, കുടിവെള്ള പദ്ധതി എന്നിയ്ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."