HOME
DETAILS
MAL
കുറ്റ്യാടി ജലസേചന പദ്ധതി: വലതുകര കനാല്‍ തുറന്നു
backup
February 01 2019 | 03:02 AM
പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലില്‍ ജലസേചനം ഇന്നലെ മുതല്‍ ആരംഭിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പി മോഹന്‍ദാസ് ഷട്ടര്‍ തുറന്നു.
അസി. എക്‌സി. എന്‍ജിനീയര്‍മാരായ കെ.കെ വിശ്വന്‍ നായര്‍, സഹദേവന്‍ ചടയന്‍, എ.ഇ മാരായ വി.കെ ലീന, സി.എച്ച് ഹബി, കെ.ടി സുജാത, മനുമോഹന്‍, എ.കെ സജീവന്‍, പ്രേംകുമാര്‍ കൊയോണ്‍, ഓവര്‍സീയര്‍മാരായ പി. അബ്ദുല്‍ ലത്തീഫ്, പി.എം നിയാസ്, പ്രബീഷ് കുമാര്‍, സി. മഞ്ജുഷ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കുറ്റ്യാടി ജലസേചന പദ്ധതിക്കു വേണ്ടി ജീവാര്‍പ്പണം ചെയ്തവരുടെ സ്മരണ പുതുക്കിയാണ് കനാല്‍ തുറക്കല്‍ നടന്നത്. തിങ്കളാഴ്ച കനാല്‍ തുറക്കാനായിരുന്നു ആദ്യ നീക്കം.
വടകരക്കുള്ള വലതുകര കനാലിലേക്കാണു ഇന്നലെ ജലം തുറന്നുവിട്ടത്. ഇത് പൂര്‍ത്തിയായാല്‍ ഇടതുകര കനാല്‍ ഫെബ്രുവരി നാലിനു തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."