സഊദി യാത്ര വിലക്ക് ആശങ്കയോടെ പ്രവാസികൾ; റീ എന്‍ട്രി വിസക്ക് പ്രത്യേകം ഇളവിനു കേന്ദ്ര സർക്കാർ ഇടപെടണമെന്ന്
ജിദ്ദ: കോവിഡ്-19 കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും സഊദിയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ തീരുമാനം ഇന്ത്യയിലും സഊദിയിലുമുള്ള പ്രവാസികൾക്ക് ആശങ്കയുണ്ടാക്കുന്നു.ഇഖാമയുള്ള സഊദി പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ 72 മണിക്കൂർ സമയം (മൂന്നുദിവസം) അനുവദിച്ചിട്ടുണ്ടെങ്കിലും പ്രായോഗികമായി ഈ അനുമതി ഉപയോഗിക്കാൻ സാധിക്കുക വളരെ കുറച്ചു പ്രവാസികൾക്ക് മാത്രമാണ്.വിമാന സർവീസുകളുടെ ദൗ൪ലഭ്യമാണ് പ്രധാന കടമ്പ. യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് വിലക്കുള്ളതിനാൽ ആ രാജ്യങ്ങളിലൂടെ സഊദിയിലെത്താൻ കഴിയുന്ന കണക്ഷൻ ഫ്ലൈറ്റുകൾ ഉപയോഗിക്കാൻ സാധിക്കാതെ വന്നത് പ്രവാസികൾക്ക് വിലങ്ങു തടിയായി.സഊദിയിലേക്കെത്താൻ നേരിട്ടുള്ള ഫ്ലൈറ്റുകൾ മാത്രമാണ് ആശ്രയം.
കണക്ഷൻ ഫ്ലൈറ്റുകൾക്ക് വിലക്ക് വന്നതോടെ നേരിട്ടുള്ള ഫ്ലൈറ്റുകളിൽ ടിക്കറ്റ് ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ലഭ്യമായ ടിക്കറ്റുകൾ വൻനിരക്ക് നൽകിയാണ് വാങ്ങുന്നത്. പക്ഷെ ഏതു സാഹചര്യത്തിലും ഒരു പരിധിയിൽ കവിഞ്ഞ പ്രവാസികൾക്ക് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.വിലക്ക് മൂലം ഇഖാമ കാലാവധി ഇല്ലാത്തവർക്ക് സമയത്തിന് എത്തിപ്പെടാൻ സാധിക്കാതെ വന്നാൽ അവർക്ക് റീഎൻട്രി വിസയുടെ കാലാവധി ദീർഘിപ്പിക്കാനാവില്ല. ഇതോടെ അവർക്ക് വിസ നഷ്ടപ്പെടുകയയും ചെയ്യും. അത് മറ്റു പല ബുദ്ധിമുട്ടുകൾക്കും വഴിയൊരുക്കും.
അത് പോലെ തന്നെ സഊദിയിൽ നിന്ന് റീഎൻട്രിയോ എക്സിറ്റോ വിസകൾ നേടി കാത്തിരിക്കുന്നവർക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഈ വിലക്ക് ഉണ്ടാക്കും. ഇവർക്കും രാജ്യം വിടാനും അനുവദിച്ചിരിക്കുന്ന പരമാവധി സമയവും 72 മണിക്കൂറാണ്. ഇതിനുള്ളിൽ രാജ്യം വിടാൻ കഴിഞ്ഞില്ലെങ്കിൽ പ്രായോഗികമായി പല ബുദ്ധിമുട്ടുകളും ഉണ്ടാവാം.സഊദിയിൽ നിന്നും പോകുന്നതിനായി ഫൈനൽ എക്സിറ്റ് വിസ എടുത്തിരിക്കുന്നവർക്ക് സഊദിയിൽ കഴിയാനുള്ള കാലാവധി രണ്ടുമാസമാണ്. ആ കാലാവധി അവസാനിക്കാറായവർക്ക് അതിന് മുമ്പ് രാജ്യം വിടാനായില്ലെങ്കിൽ പലവിധത്തിലുള്ള നിയമപ്രശ്നങ്ങൾ നേരിടേണ്ടിവരും. റീഎൻട്രിയിൽ പോകാനിരിക്കുന്നവർ അനുവദനീയ കാലാവധി കഴിഞ്ഞിട്ടും വിസ കാൻസൽ ചെയ്തില്ലെങ്കിൽ പിഴ അടയ്ക്കേണ്ടിവരും.
അതേ സമയം ഗള്‍ഫില്‍ ഏറ്റവുംകൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സഊദിയില്‍ നിന്നും റീ എന്‍ട്രി വിസയില്‍ നാട്ടില്‍ പോന്ന പലരും തിരിച്ചുപോവാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഈ സമയത്ത് കേന്ദ്ര ഗവണ്മെന്റ് ഇടപെട്ട് റീ എന്‍ട്രി വിസക്ക് പ്രത്യേകം ഇളവ് അനുവദിക്കാന്‍ ശ്രമിക്കണമെന്നും പ്രത്യക സാഹചര്യം മുതലെടുത്ത് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് തടയണമെന്നും
വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."