പ്രളയഫണ്ട് തട്ടിപ്പ്: ഇതുവരെ 23 ലക്ഷമെന്ന് ക്രൈംബ്രാഞ്ച്, കേസ് ഡയറി ഹാജരാക്കാത്തതില്‍ അന്വേഷണ സംഘത്തിന് കോടതിയുടെ ശാസന
കൊച്ചി: എറണാംകുളം പ്രളയഫണ്ട് തട്ടിപ്പില്‍ ഇതുവരെ 23ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ക്രൈംബ്രാഞ്ച്. മുവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കേസ് ഡയറി ഹാജരാക്കാത്തതില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കോടതി ശാസിച്ചു. കേസില്‍ എന്തെങ്കിലും മറച്ചുവെക്കാനുള്ളതുകൊണ്ടാണോ കേസ് ഡയറി ഹാജരാക്കാത്തതെന്ന് കോടതി ചോദിച്ചു. എത്രയുംപെട്ടെന്ന് കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
പ്രളയതട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായ എറണാകുളം കലക്ട്രേറ്റ് സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇയാള്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. അതിനാല്‍ ഏതാനും ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.
സിപിഎം പ്രാദേശിക നേതാക്കളടക്കം ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നതായാണ് വിവരം.കേസില്‍ വിഷ്ണുപ്രസാദിന്റെ സുഹൃത്ത് മഹേഷ്, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നിഥിന്, ഭാര്യ ഷിന്റു എന്നിവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.അതേസമയം, കേസില്‍ ഉള്‍പ്പെട്ട സിപിഎം പ്രാദേശിക നേതാവ് എം.എം.അന്‍വറും ഭാര്യയും ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."