ബേപ്പൂര്‍ തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ബേപ്പൂര്‍: ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ തുറമുഖം. ഇതു വഴിയുള്ള ചരക്കുനീക്കം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ബേപ്പൂര്‍ തുറമുഖം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി സംസ്ഥാന തുറമുഖ വകുപ്പ് ഡയരക്ടര്‍ കെ.ടി വര്‍ഗീസ് പണിക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള മാരിടൈം ബോഡ് ബില്ലിലെ വ്യവസ്ഥകള്‍ നടപ്പാകുന്നതോടെ ബേപ്പൂര്‍ തുറമുഖം മാരിടൈം ബോര്‍ഡിന്റ് കീഴിലാവുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തുനിന്നും നേരിട്ട് കണ്ടെയ്‌നറുകള്‍ തുറമുഖത്ത് ഇറക്കുന്നതിന് ഒട്ടേറെ സാങ്കേതിക പ്രശ്‌നങ്ങള്‍ നിലവിലുണ്ടെന്ന് കസ്റ്റംസ് ഉപദേശക സമിതി അംഗമായ മുന്‍ഷിദ് അലിചൂണ്ടിക്കാട്ടി. ബേപ്പൂര്‍ തുറമുഖം സജീവമാകുന്നതോടെ മുബൈ, ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖങ്ങളെ ആശ്രയിക്കാതെ കേരളത്തിലെ വ്യാപാരികളക്ക് ചുരുങ്ങിയ ചിലവില്‍ ചരക്കുനീക്കം സുഗമമാക്കാന്‍ സാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് അവശ്യമായ എല്ലാ വസ്തുക്കളും ഇറക്കുമതി ചെയുന്നതിനും വ്യവസായ ആവശ്യങ്ങളക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിക്കും സുഗന്ധദ്രവ്യങ്ങള്‍ അടക്കമുള്ള കേരളത്തിന്റെ തനത് വിഭവങ്ങള്‍ കയറ്റുമതി ചെയ്യാനും തുറമുഖം ഉപയോഗപെടുത്തുകയാണെങ്കില്‍ കയറ്റുമതി ഇറക്കുമതി ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ബേപ്പൂര്‍ തുറമുഖം വികസനം വിഷന്‍ -2030 സെമിനാര്‍ എറണാകുളം കസ്റ്റംസ് പ്രിവന്റീവ് ഹൗസില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. വി.ജെ മാത്യുവിന്റെ അധ്യക്ഷതയില്‍ കമ്മിഷണര്‍ ഓഫ് കസ്റ്റംസ് സുമിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ്, സുബൈര്‍ കൊളക്കാടന്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ശ്യാം സുന്ദര്‍ ഏറാടി, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സേവിയോ ജോസഫ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ എ.കെ വിജയകുമാര്‍, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, പ്രകാശ് അയ്യര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."