ഇന്ത്യയില്‍ പത്തുപേര്‍ക്കുകൂടി കൊവിഡ്, സ്ഥിരീകരിച്ചവരുടെ എണ്ണം 75 ആയി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പത്തുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 75 ആയി. ഡല്‍ഹിയില്‍ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാനയില്‍ 14, തമിഴ്‌നാട്ടില്‍ ഒന്ന്, തെലങ്കാനയില്‍ ഒന്ന്, കര്‍ണാടകയില്‍ അഞ്ച്, ആന്ധ്രാപ്രദേശില്‍ ഒന്ന്, കേരളത്തില്‍ 17, ഉത്തര്‍പ്രദേശില്‍ 11, രാജസ്ഥാനില്‍ മൂന്ന്, മഹാരാഷ്ട്രയില്‍ 11, പഞ്ചാബില്‍ ഒന്ന്, ലഡാക്കില്‍ മൂന്ന്, ജമ്മു കശ്മിരില്‍ ഒന്ന് എന്നിങ്ങനെയാണ് ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം മാര്‍ച്ച് 31വരെ അവധി പ്രഖ്യാപിച്ചു. സിനിമാശാലകളും അടച്ചിട്ടിട്ടുണ്ട്. പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടക്കും.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകളെല്ലാം റദ്ദാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അറിയിച്ചു. ഇന്ത്യയിലേക്കുള്ള വിസകളെല്ലാം ഏപ്രില്‍ 15വരെ നിര്‍ത്തിവച്ചിരുന്നു.
കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും നിഷ്‌ക്രിയമാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."