ഭിന്നശേഷിക്കാരുടെ മായാജാലത്തില്‍ വിസ്മയിച്ച് കഥകളുടെ ഇന്ദ്രജാലക്കാരന്‍
കഴക്കൂട്ടം: ഭിന്നശേഷിക്കാരായ കുട്ടികളുടെ മായാജാല വിസ്മയങ്ങളില്‍ അത്ഭുതം കൂറി വാക്കുകളുടെ ഇന്ദ്രജാലക്കാരന്‍ ടി. പത്മനാഭന്‍. കഴിഞ്ഞ ദിവസം മാജിക് പ്ലാനറ്റില്‍ അപ്രതീക്ഷിതമായെത്തിയ പത്മനാഭനു മുന്നില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരപ്പിച്ച വിസ്മയപ്രകടനം അത്യപൂര്‍വ വിരുന്നായി മാറുകയായിരുന്നു.
മാനസിക വെല്ലുവിളികള്‍ ഇന്ദ്രജാലത്തിലൂടെ അപ്രത്യക്ഷമാകുന്ന അത്ഭുതകരമായ പ്രകടനങ്ങളായിരുന്നു കുട്ടികള്‍ കാഴ്ചവച്ചതെന്ന് പത്മനാഭന്‍ പറഞ്ഞു. എം പവര്‍ സെന്ററിലെ ഈ വിസ്മയ പ്രകടനത്തെക്കുറിച്ചു വര്‍ണിക്കാന്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു. മാജിക് എന്നും വിസ്മയമാണ്. പക്ഷെ ഈ കുട്ടികളുടെ പ്രകടനം അതിനുമപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ദ്രജാല പ്രകടനം വീക്ഷിച്ച ശേഷം കുട്ടികളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ഇന്നലെ ദിവസം രാവിലെ മാജിക് അക്കാദമി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും മാജിക് പ്ലാനറ്റ് ജീവനക്കാരും ചേര്‍ന്ന് ടി. പത്മനാഭനെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."