ചേരമാന്‍ തുരുത്ത് ആയുര്‍വേദ ആശുപത്രി പദ്ധതിക്ക് ചിറകുമുളക്കുന്നു
അന്‍സാര്‍ തുരുത്ത്
കഴക്കൂട്ടം: ചേരമാന്‍ തുരുത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഡിസ്‌പെന്‍സറിയെ കിടത്തിചികിത്സാ സൗകര്യങ്ങളോടുകൂടി ആയുര്‍വേദ ആശുപത്രിയാക്കുകയെന്ന നാട്ടുകാരുടെ സ്വപ്നത്തിനു ചിറകുമുളക്കുന്നു. കഠിനംകുളം ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഡിസ്‌പെന്‍സറി ആയുര്‍വേദ ആശുപത്രിയാക്കി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും തീരദേശത്തിന്റെ മുതല്‍കൂട്ടായി മാറുമെന്നു വിശ്വാസിക്കുന്ന പദ്ധതി അടുത്ത വര്‍ഷത്തോടെ പ്രാവര്‍ത്തികമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്‌സ് പറഞ്ഞു.
പുതുക്കുറിച്ചി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ആശാ, അങ്കണവാടി ജീവനക്കാര്‍ക്കുള്ള പാലിയേറ്റീവ് കെയര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് ഫെലിക്‌സ് ഇക്കാര്യം അറിയിച്ചത്. ചേരമാന്‍ തുരുത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറിയെ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം പ്രദേശവാസികള്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് മെമ്മോറാന്‍ഡം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സാധ്യതകള്‍ അന്വേഷിച്ച് ആരോഗ്യവകുപ്പ് മന്ത്രിയില്‍നിന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയരക്ടര്‍ക്ക് കത്ത് ലഭിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പദ്ധതിയുടെ സാധ്യതകള്‍ പരിശോധിക്കാനായി സ്ഥാപനത്തിലെ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തുകയും ചെയ്തു.
സ്ഥാപനത്തില്‍ നിലവില്‍ കിടത്തി ചികിത്സാ സൗകര്യങ്ങളില്ലെങ്കിലും അതിനുള്ള സ്ഥലമുണ്ട്. എന്നാല്‍ പഞ്ചായത്ത് കെട്ടിടസൗകര്യങ്ങള്‍ ഒരുക്കുകയാണെങ്കില്‍ തീരദേശ ആശുപത്രിയായി ചേരമാന്‍ തുരുത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി വികസിപ്പിക്കുമെന്നാണ് ബന്ധപെട്ടവര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇതു യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
ജില്ലയിലെ തീര്‍ദേശമേഖലയില്‍ ആയുര്‍വേദ ചികിത്സ ലഭ്യമാകുന്ന സര്‍ക്കാര്‍ ആശുപത്രി നിലവിലില്ല. ഇങ്ങനെ ഒരു ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ അതിന്റെ സാധ്യതകള്‍ ഏറെയാണ്. പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തില്‍ മത്സ്യബന്ധനത്തിനിടെ അപകടങ്ങള്‍ തുടര്‍സംഭവങ്ങളാണ്. ജില്ലയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ എന്‍ജിന്‍ ഘടിപ്പിച്ച വള്ളത്തില്‍ മത്സ്യബന്ധത്തിനു പോകുന്ന ഏറ്റവും വലിയ തീരം മര്യനാടാണ്. ഇവിടങ്ങളില്‍ അപകടങ്ങള്‍ നിത്യസംഭമാണ്. ചേരമാന്‍ തുരുത്ത് ഡിസ്‌പെന്‍സറി ആയുര്‍വേദ ആശുപത്രിയായി മാറുന്നതോടെ ഇങ്ങനെ അപകടങ്ങളില്‍പെടുന്നവര്‍ക്ക് ഏറെ ആശ്വാസമായി മാറും.
കോവളം, വര്‍ക്കല, പെരുമാതുറ, മുതലപ്പൊഴി തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പോകുന്ന വിദേശ ടൂറിസ്റ്റുകള്‍ ഏതാനം വര്‍ഷങ്ങളായി തീരദേശ റോഡിനെയാണ് ആശ്രയിക്കുന്നത്. തീരദേശ ആയുര്‍വേദ ആശുപത്രി ആരംഭിക്കുന്നതോടെ വിദേശികളെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഇതിനെ മാറ്റിയെടുക്കാന്‍ കഴിയും. കിലോമീറ്റുകള്‍ താണ്ടി തലസ്ഥാന നഗരിയിലുള്ള ആയുര്‍വേദ മെഡിക്കള്‍ കോളജുകളില്‍ ചികിത്സ തേടിപ്പോകുന്ന നൂറുകണക്കിനു പ്രായമേറിയ സ്ത്രീകളും പുരുഷന്മാരുമാണ് ഈ പ്രദേശത്തുള്ളത്. ആശുപത്രി യാഥാര്‍ഥ്യമാകുന്നതോടെ ഈ വിഭാഗത്തിനും ഏറെ ഗുണകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."