HOME
DETAILS

തലസ്ഥാനത്തെ കൈയയഞ്ഞ് സഹായിച്ച് ബജറ്റ്; ജില്ലയില്‍ ഇനി വൈദ്യുത ബസുകള്‍

  
backup
February 01 2019 | 05:02 AM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b5%88%e0%b4%af%e0%b4%af%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%be

തിരുവനന്തപുരം: തലസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് ഇനി ഡീസല്‍ അടിച്ചു ബുദ്ധിമുട്ടേണ്ട. ജില്ലയിലെ മുഴുവന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകളും ഇലക്ട്രിക് വാഹനങ്ങളാക്കുന്നു. ഇലക്ട്രിക് ബസുകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ബസുകളും ഇ-വാഹനങ്ങളിലേക്കു മാറുന്ന ഇന്ത്യയിലെ ആദ്യ നഗരമായി തിരുവനന്തപുരം മാറും. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണു നിര്‍ദേശം. തിരുവനന്തപുരത്തെ മത്സ്യ വില്‍പനക്കാരായ സ്ത്രീകള്‍ക്ക് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് സബ്‌സിഡിയോടുകൂടിയ ഒരു പലിശഹരിത വായ്പാ പദ്ധതി ആവിഷ്‌കരിക്കാനും ബജറ്റില്‍ വിഹിതമുണ്ട്. 75 വര്‍ഷം പിന്നിടുന്ന ടൈറ്റാനിയം ഫാക്ടറിയിലെ എഫല്‍വന്‍സിനെ മുഴുവന്‍ ഉപ ഉല്‍പന്നങ്ങളാക്കിമാറ്റി ആധുനീകരിക്കുന്നതിനു വിപുലമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. കെ.എം.എം.എല്ലുമായി ബന്ധപ്പെട്ടുകൊണ്ട് ടൈറ്റാനിയം മെറ്റല്‍ കോംപ്ലക്‌സിന്റെ രൂപരേഖ തയാറായിട്ടുണ്ട്. 585 കിലോമീറ്റര്‍ നീളത്തില്‍ കോവളം-ബേക്കല്‍ ജലപാത അടുത്തവര്‍ഷം പൂര്‍ത്തീകരിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. നവോത്ഥാനത്തെക്കുറിച്ചുള്ള സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് പാരിപ്പള്ളി-വേങ്ങോട്-അരുവിക്കര-വിഴിഞ്ഞം റൂട്ടില്‍ ഔട്ടര്‍ റിങ് റോഡും അതോടനുബന്ധിച്ച് ഗ്രോത്ത് കോറിഡോറും നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തികവര്‍ഷം ആരംഭിക്കും. വ്യവസായരംഗത്തും വന്‍ മുന്നേറ്റങ്ങള്‍ക്കാണു തലസ്ഥാനം വേദിയാകുന്നത്. നിസാന്‍ കമ്പനി ടെക്‌നോപാര്‍ക്കില്‍ ഇതിനകം 300 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. വൈദ്യുതി വാഹനങ്ങളുടെ സിരാകേന്ദ്രം പൂര്‍ത്തിയാകുമ്പോള്‍ 2,000 പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ ലഭിക്കും. ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് 57 ലക്ഷം ചതുരശ്ര അടി ടെക്‌നോപാര്‍ക്കില്‍ നിര്‍മിക്കുന്നതിന് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ടെറാനെറ്റ് എന്ന കനേഡിയന്‍ കമ്പനിയും തിരുവനന്തപുരത്ത് വരുന്നതിന് ധാരണയായി. എയര്‍ബസ് കമ്പനിയുടെ ബിസ് ലാബ് എന്ന എയറോസ്‌പേസ് ഇന്‍ക്വിബേറ്റര്‍ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിനു ധാരണാപത്രം ഒപ്പുവച്ചു. തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ബയോ ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടെക്‌നോസിറ്റിയിലെ നോളഡ്ജ് സിറ്റി എക്കോസിസ്റ്റത്തിനും പള്ളിപ്പുറത്തെ നാനോ സ്‌പേസ് പാര്‍ക്കിനും ഒരു കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. നദി പുനരുജ്ജീവനത്തിന്റെയും നീര്‍ത്തട വികസനത്തിന്റെയും ഭാഗമായി കിള്ളിയാര്‍ സംരക്ഷണത്തിനും പ്രാധാന്യം നല്‍കും. കടലാക്രമണം തടയാന്‍ തീരത്തുനിന്ന് 400-500 അടി ദൂരെ കടല്‍ത്തട്ടില്‍ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മിക്കുന്ന പരീക്ഷണം പൂന്തുറയില്‍ നടക്കുകയാണ്. വിജയകരമായാല്‍ ഈ സ്‌കീം വ്യാപകമാക്കും. പൊഴിയൂരില്‍ പുതിയൊരു തുറമുഖം പണിയുന്നതിനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ടെക്‌നോപാര്‍ക്ക്, ടെക്‌നോസിറ്റി എന്നിവയ്ക്കായും തുക വകയിരുത്തലുണ്ട്. ആക്കുളം ടൂറിസം പദ്ധതി കിഫ്ബിയുടെ പരിഗണനയിലാണ്. കിന്‍ഫ്രക്ക് 87 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
റീജ്യനല്‍ കാന്‍സര്‍ സെന്ററിന് 73 കോടി രൂപയുടെ വകയിരുത്തി. 14 നിലയില്‍ രണ്ടേമുക്കാല്‍ ചതുരശ്രയടിയുള്ള പുതിയ ബ്ലോക്ക് 2020ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. സര്‍വകലാശാല ഇനത്തില്‍ കേരള സര്‍വകലാശാലക്ക് 29 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാലോടുള്ള ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും സഹായമുണ്ട്. തോന്നയ്ക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ 2,5000 ചതുരശ്ര അടിയുള്ള ആദ്യ കെട്ടിടം ഈ വര്‍ഷം പൂര്‍ത്തിയാകും. 78,000 ചതുരശ്ര അടിയുള്ള രണ്ടാമത്തെ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കും. 50 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. കായിക മുന്നേറ്റങ്ങളുടെ ഭാഗമായി സെന്റ് ജോസഫ് സ്‌കൂളിന്റെ ഹോസ്റ്റല്‍ സ്റ്റേഡിയവും കുന്നുമ്മേല്‍ വോളിബോള്‍ അക്കാദമിയുടെ കളിസ്ഥലവും ആനാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയവും നെടുമങ്ങാട് സ്‌പോര്‍ട്‌സ് സ്റ്റേഡിയവും അനുവദിച്ചു. തുറമുഖ നിര്‍മാണം നടക്കുന്ന വിഴിഞ്ഞത്ത് ഷിപ്പിങ് ഓപ്പറേഷന്‍സിന്റെ വിപുലീകരണത്തിന് തുക വകയിരുത്തി. തിരുവനന്തപുരം വിമാനത്താവളത്തിന് 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
എന്നാല്‍, വിമാനത്താവളത്തിന് നല്‍കിയ ഭൂമി സൗജന്യമായി സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വാങ്ങാനുള്ള ആദ്യാവകാശം കേരളത്തിന് തരണമെന്ന ആവശ്യം കേന്ദ്രം അനുവദിച്ചിട്ടില്ല. കുരുക്കുകളോടെയാണെങ്കിലും തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്ത് ടെന്‍ഡറില്‍ പങ്കെടുക്കും. കുടിവെള്ള വിതരണ പദ്ധതികളുടെ ഭാഗമായി നെയ്യാറ്റിന്‍കര കുടിവെള്ള പദ്ധതി ഏറ്റെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago
No Image

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കൈക്കൂലി ആരോപണത്തിന് പിന്നാലെ 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴ; മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Weather
  •  2 months ago
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago