പ്രളയഫണ്ട് തട്ടിപ്പ്: അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണം
കൊച്ചി: പ്രളയഫണ്ട് തട്ടിപ്പുകേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേരളത്തെ തകര്‍ത്ത പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി ശേഖരിച്ച പണം തട്ടിയെടുത്തെന്നാണ് ആരോപണം.
കേസില്‍ പ്രതിപ്പട്ടികയിലുള്ള സി.പി.എം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗള്‍ രാജഗിരി വാലി മറയക്കുളത്ത് വീട്ടില്‍ എം എം അന്‍വര്‍, ഇയാളുടെ ഭാര്യ കൗലത്ത് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വിശദീകരണം തേടിയത്.
കേസിലെ മൂന്നാം പ്രതിയാണ് അന്‍വര്‍. എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ മാവേലിക്കര വൈഷ്ണവം വീട്ടില്‍ വിഷ്ണു പ്രസാദ്(30) ആണ് കേസിലെ ഒന്നാം പ്രതി. കാക്കനാട് മാധവം വീട്ടില്‍ മഹേഷ് ആണ് രണ്ടാം പ്രതി. ഇവരെക്കൂടാതെ സി.പി.എമ്മിന്റെ മറ്റൊരു പ്രാദേശിക നേതാവായ നിധിന്‍, നിധിന്റെ ഭാര്യ ഷിന്റു എന്നിവരും കേസിലെ പ്രതികളാണ്. നിലവില്‍ അന്‍വറും ഭാര്യയും ഒഴികെയുള്ള മറ്റു പ്രതികളെ ക്രൈബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. മുഖ്യമന്ത്രിയുടെ പ്രളയ ഫണ്ടില്‍ നിന്നും ഏകദേശം 16 ലക്ഷത്തോളം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തതെന്നാണ് ്രൈകംബ്രാഞ്ചിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."