HOME
DETAILS

കോപ്പയില്‍ 'സൂപ്പര്‍ സണ്‍ഡേ'

  
backup
June 18 2016 | 03:06 AM

%e0%b4%95%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%a3%e0%b5%8d

സാന്റ ക്ലാര: കോപ്പ അമേരിക്കയിലെ ക്വാര്‍ട്ടറില്‍ ഞായറാഴ്ച്ച വമ്പന്‍മാരുടെ പോരാട്ടങ്ങള്‍. ആദ്യ മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ കരുത്തുമായിറങ്ങുന്ന അര്‍ജന്റീനയ്ക്ക് വെനസ്വലയാണ് എതിരാളി. രണ്ടാം മത്സരത്തില്‍ മെക്‌സിക്കോ ചിലിയെ നേരിടും. അര്‍ജന്റീനയെ സംബന്ധിച്ച് വെനസ്വലയെ പരാജയപ്പെടുത്തുക അനായാസമാണെങ്കിലും നിലവിലെ ചാംപ്യന്‍മാരായ ചിലിക്ക് മെക്‌സിക്കോ കടുത്ത എതിരാളികളാണ്. മികച്ച ഫോമില്‍ കളിക്കുന്ന മെക്‌സിക്കോയ്‌ക്കെതിരേ ചിലി തോറ്റാലും അദ്ഭുതപ്പെടാനില്ല.

ജയമുറപ്പിച്ച്  അര്‍ജന്റീന
വെനസ്വലക്കെതിരേ ജയമുറപ്പിച്ചാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. മുന്‍പ് കളിച്ചിട്ടുള്ള മത്സരങ്ങളില്‍ വമ്പന്‍ ജയം നേടാനായത് അര്‍ജന്റീനയെ മുന്നില്‍ നിര്‍ത്തുന്ന ഘടകമാണ്. ഇരുവരും ഏറ്റുമുട്ടിയ 15 മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് വെനസ്വല സ്വന്തമാക്കിയത്.
കോപ്പയില്‍ ഇതുവരെ നാലു തവണ ഏറ്റുമുട്ടിയപ്പോഴും ജയം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു. ഇതെല്ലാം അനുകൂല ഘടകമാണെങ്കിലും വെനസ്വല അട്ടിമറിക്ക് കെല്‍പ്പുള്ള ടീമാണെന്നത് മറന്നുകൂട. ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍മാരായ ഉറുഗ്വെയെ വീഴ്ത്താനും മെക്‌സിക്കോയെ സമനിലയില്‍ കുരുക്കാനും വെനസ്വലയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ മികവില്‍ വെനസ്വലയെ വീഴത്താനുറച്ചാണ് അര്‍ജന്റീനയിറങ്ങുന്നത്. ലയണല്‍ മെസ്സി ആദ്യ ഇലവനില്‍ തന്നെ കളിക്കുമെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളില്‍ മെസ്സി പകരക്കാരാനായാണ് കളത്തിലിറങ്ങിയത്.
മറ്റൊരു സുപ്രധാന താരം എയ്ഞ്ചല്‍ ഡി മരിയ കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. പരുക്കില്‍ നിന്നു താരം പൂര്‍ണമായും മുക്തനായിട്ടില്ല. ഈ സാഹചര്യത്തില്‍ എവര്‍ ബനേഗ ആദ്യ പകുതിയില്‍ ഇടംപിടിക്കും. ഗോണ്‍സാലോ ഹിഗ്വയ്ന്‍, മഷറാനോ, മാര്‍ക്കസ് റോജോ, എന്നിവരും ടീമിന് ശക്തി പകരും.

 

മെക്‌സിക്കന്‍ തിരമാലയെ പേടിച്ച് ചിലി
ക്വാര്‍ട്ടറിലെ അവസാന മത്സരത്തില്‍ മെക്‌സിക്കന്‍ തിരമാലയെ ഭയപ്പെട്ടാണ് ചിലി കളത്തിലിറങ്ങുന്നത്. കോപ്പയില്‍ ഇത് ഏഴാം തവണയാണ് ഇരുവരും ഏറ്റമുട്ടുന്നത്. മൂന്നു ജയങ്ങള്‍ മെക്‌സിക്കോയ്‌ക്കൊപ്പം നിന്നപ്പോള്‍ ചിലി ഒന്നിലാണ് ജയിച്ചത്.
നിലവിലെ ഫോം പരിശോധിച്ചാല്‍ ചിലിക്ക് ജയിക്കാന്‍ കഠിനാധ്വാനം വേണ്ടി വരും. കിരീട നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് മെക്‌സിക്കോ. ഹാവിയര്‍ ഹെര്‍ണാണ്ടസ്, ഹെക്ടര്‍ ഹെരേര, ലൊസാനോ, ഹാവിയര്‍ അക്വിനോ എന്നീ മികച്ച താരങ്ങളുള്ള മെക്‌സിക്കോ അതിശക്തമായ ടീമാണ്.
അഗ്വിലാര്‍, യോര്‍ഗെ ടോറസ്, ഹെക്ടര്‍ മൊറേനോ എന്നീ പ്രതിരോധ താരങ്ങളുടെ കരുത്തും മെക്‌സിക്കോയ്ക്ക് ഗുണം ചെയ്യും. എന്നാല്‍ ചിലിക്ക് ആദ്യ രണ്ടു മത്സരങ്ങളിലും മുന്നേറ്റ നിരയുടെ ഫോമിലില്ലായ്മ വലിയ വെല്ലുവിളിയായിരുന്നു. പനാമയ്‌ക്കെതിരേ ആദ്യം ഗോള്‍ വഴങ്ങിയെങ്കിലും മുന്നേറ്റ നിര അവസരത്തിനൊത്തുയര്‍ന്ന് ചിലിയെ ക്വാര്‍ട്ടറിലേക്ക് നയിക്കുകയായിരുന്നു.
സാഞ്ചസ്, വര്‍ഗാസ്, വിദാല്‍ സഖ്യം ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രതിരോധത്തിലെ പിഴവുകള്‍ അവര്‍ക്ക് ഭീഷണിയാണ്. ഗോളി ക്ലൗഡിയോ ബ്രാവോ നിരന്തരം പിഴവുകള്‍ വരുത്തുന്നത് ടീമിനെ അലട്ടുന്നുണ്ട്. പനാമയ്‌ക്കെതിരേ വഴങ്ങിയ രണ്ടു ഗോളുകളും ബ്രാവോയുടെ പിഴവില്‍ നിന്നു പിറന്നവയാണ്. ഗോണ്‍സാലോ ജാര, ഗാരി മെഡല്‍, അരാന്‍ഗ്വിസ് എന്നിവര്‍ മികച്ച പ്രതിരോധം കാഴ്ച്ചവച്ചാല്‍ ടീമിന് വിജയം നേടിക്കൊടുക്കാന്‍ മുന്നേറ്റ നിരയ്ക്ക് സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago