ഗാന്ധി നിന്ദയ്ക്കെതിരേ വ്യാപക പ്രതിഷേധം
കണ്ണൂര്‍: ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി പൂജാ ശാകുന് പാണ്ഡെ ഗാന്ധിജിയുടെ ചിത്രത്തിലേക്കു പ്രതീകാത്മകമായി നിറയൊഴിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധിച്ചു. പഴയബസ് സ്റ്റാന്‍ഡില്‍ പാണ്ഡെയുടെയും ഗോഡ്സെയുടെയും കോലം കത്തിച്ചു. സംവിധായകന് മൊയ്തു താഴത്ത് ഉദ്ഘാടനം ചെയ്തു. പി.എ ഹരി അധ്യക്ഷനായി. റിജില്‍ മാക്കുറ്റി, എം.കെ വരുണ്‍, സുധീപ് ജയിംസ്, മുഹമ്മദ് ഷമ്മാസ് സംസാരിച്ചു.
കണ്ണൂര്‍: എം.എസ്.എഫ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് ഉദ്ഘാടനം ചെയ്തു.
നസീര്‍ പുറത്തീല്‍, അക്രം അതിരകം, ഷക്കീബ് നീര്ച്ചാല്, അസ്ലം പാറേത്ത്, യൂനുസ് പടന്നോട്ട്, അസ്നാഫ്, സഹദ്, റിഷാദ് തായത്തെരു, ടി.എം അജ്മല്‍ സംസാരിച്ചു.
കുടുക്കിമൊട്ട: മഹാത്മജിയുടെ ചിത്രത്തില്‍ വെടിയുതിര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുണ്ടേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുക്കിമൊട്ട ബസാറില്‍ ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജാ ശാകുന് പാണ്ഡെയുടെ കോലം കത്തിച്ചു. പ്രതിഷേധ പരിപാടിക്കു മുണ്ടേരി ഗംഗാധരന്, ടി.കെ ലക്ഷ്മണന്, ലക്ഷ്മണന് തുണ്ടിക്കോത്ത്, കട്ടേരി പ്രകാശന്, കെ. ദാമോദരന്‍, വി.കെ സനേഷ്, വി. പ്രകാശന്, ചന്ദ്രന് കാണിച്ചേരി, എം. ഫല്ഗുനന്, എം.വി സനല്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."