കൊവിഡ്: രോഗം സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച വഴികള്‍
കോട്ടയം: ജില്ലയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച രണ്ടു വ്യക്തികള്‍ ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് എട്ടുവരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങള്‍ സൂചിപ്പിച്ചിട്ടുള്ള ഫ്‌ളോ ചാര്‍ട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രോഗിയുടെ കോഡ് ആര്‍1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തിയതിയും സ്ഥലവുമാണ്. ആര്‍2 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി സഞ്ചരിച്ച തിയതിയും സ്ഥലവുമാണ്. ഈ തിയതികളില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കണം. ഇല്ലെങ്കില്‍ 0481 2583200, 7034668777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കോട്ടയത്ത് ചെങ്ങളം സ്വദേശികളായ രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റാന്നിയില്‍ രോഗം ബാധിച്ച ദമ്പതികളുടെ മകനും മരുമകളുമാണിത്. ഇരുവരും 14 സ്ഥലത്തുകൂടെയാണ് സഞ്ചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."