വി.ആര്‍.ബി ഭവന്‍ മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ചങ്ങനാശേരി: സി.പി.എം ചങ്ങനാശേരി ഏരിയ കമ്മറ്റിക്ക് വേണ്ടി പുതിയതായി നിര്‍മിച്ച വി.ആര്‍.ബി ഭവന്റെ ഉദ്ഘാടനം ഫെബ്രുവരി മുന്നാം തീയതി വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സി.പി.എമ്മിന്റ തലമുതിര്‍ന്ന നേതാവായിരുന്ന അന്തരിച്ച വി.ആര്‍ ഭാസ്‌കരന്റെ സ്മരണാര്‍ത്ഥമാണ് വി.ആര്‍.ബി ഭവന്‍ എന്ന് നാമകരണം നല്‍കിയത്. ഇതോടൊപ്പം മുന്‍ ചങ്ങനാശേരി ഏരിയ സെക്രട്ടറിയും, ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്ന അന്തരിച്ച പി.ജെ ശാമുവലിന്റെ ഓര്‍മക്കായി നിര്‍മിച്ച പി.ജെ ശാമുവല്‍ സ്മാരക ഹാളിന്റെ ഉദ്ഘാടനം കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വന്‍ നിര്‍വ്വഹിക്കും. സിപി എം മുന്‍ ഏരിയ സെക്രട്ടറിയും തൊഴിലാളി യൂനിയന്‍ നേതാവുമായിരുന്ന പി.എ സെയ്തു മുഹമ്മദിന്റെ സ്മരണക്കായി നിര്‍മ്മിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ദേശാഭിമാനി ജനറല്‍ മാനേജരും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ കെ.ജെ തോമസ് നിര്‍വഹിക്കും. രക്തസാക്ഷി കെ.പി രമണന്റെ സ്മരണക്കായി നിര്‍മിച്ച സ്മാരക ഹാള്‍ ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറിയേറ്റംഗവും ഓഫിസ് നിര്‍മാണ കമ്മറ്റിയുടെ ചെയര്‍മാനുമായിരുന്ന പ്രൊഫ.എം.ടി ജോസഫ് അധ്യക്ഷനാകും. വൈക്കം വിശ്വന്‍, കെ.ജെ തോമസ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍ എം.എല്‍.എ, അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."