HOME
DETAILS
MAL
പത്തനംതിട്ടയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്കും കൊറോണയില്ല; മൂന്നു പേരെ കൂടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു
backup
March 13 2020 | 06:03 AM
പത്തനംതിട്ട: ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 10 പേര്‍ക്കുകൂടി കൊവിഡ്-19 ഇല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. രോഗം സംശയിക്കുന്ന 33 പേരുടെ സാമ്പിള്‍ റിസള്‍ട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണത്തില്‍ ഫലം ലഭിച്ചു. ലഭിച്ച 10 എണ്ണത്തിന്റെയും ഫലം നെഗറ്റീവാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. 2,6 വയസ് വീതമുള്ള കുട്ടികളും ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ ആളും ഇതില്‍പെടും.
അതേസമയം, ജില്ലയില്‍ മൂന്ന് പേരെക്കൂടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
നിലവില്‍ 31 പേരാണ് ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."