ചോദ്യങ്ങള്‍ വരിക തന്നെ ചെയ്യും, ആരോഗ്യമന്ത്രി അതിനോട് വൈകാരികമായി പ്രതികരിക്കരുത്: എം.കെ മുനീര്‍-വീഡിയോ
തിരുവനന്തപുരം: കൊവിഡ് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി കൃത്യമായി മറുപടിപറയണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ആരോഗ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുനേരെ വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ല ചോദ്യങ്ങള്‍ വരുകതന്നെ ചെയ്യും. നിയമസഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്നവരെ നിരീക്ഷിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടില്ല. കൊവിഡ് വ്യാപനം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരി 26നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഉത്തരവിറക്കിയത് ഇതൊന്നും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ല.
സിങ്കപ്പൂര്‍, ഇറാന്‍,ദക്ഷിണ കൊറിയ,ഇറ്റലി എന്നിവിടങ്ങളിലേക്ക് അത്യാവശ്യമല്ലാത്തയാത്രകള്‍ ഒഴിവാക്കണമെന്നും സിങ്കപ്പൂര്‍, ഇറാന്‍,ദക്ഷിണ കൊറിയ,ഇറ്റലി ഇവിടങ്ങളില്‍ നിന്നും വന്നവരെ 14 ദിവസം ഐസൊലേഷനില്‍ പ്രവേശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഫെബ്രുവരി 29നാണ് ഇറ്റലിയില്‍ നിന്നും മൂന്നുപേര്‍ ദോഹ വഴി കേരളത്തിലെത്തിയത്.കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം എല്ലാം ചെയ്തിരുന്നെങ്കില്‍ ഇറ്റലിയില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തിയ പത്തനംതിട്ട സ്വദേശികളെ നേരത്തേ തന്നെ കണ്ടെത്താമായിരുന്നു.
തിരുവനന്തപുരത്തും വീഴ്ചയുണ്ടായി രോഗം സംശയിക്കുന്നയാളെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് ഫലം വന്നപ്പോഴാണ് അന്വേഷിച്ച് കണ്ടുപിടിച്ചത്. ഇതെല്ലാം സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചയാണെന്ന് എം.കെ മുനീര്‍ ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും വിദഗ്ദരുടെ കമ്മിറ്റി സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
[playlist type="video" ids="825279"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."