കൊവിഡ് 19: മാര്‍ച്ച് അഞ്ചിന് രാത്രി രാമനാട്ടുകാര വൈദ്യരങ്ങാടി ഹോട്ടലിലെത്തിയവര്‍ ബന്ധപ്പെടണം
കോഴിക്കോട്: കൊറോണ രോഗബാധ സ്ഥിരീകരിച്ച വ്യക്തി മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
രാമനാട്ടുകര റാപ്പിഡ് റെസ്‌പോണ്‍സ് ടീം പോലീസിന്റെ സഹായത്തോടെ വൈദ്യരങ്ങാടി മലബാര്‍ പ്ലാസ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ച വ്യക്തി മാര്‍ച്ച് 5 ന് രാത്രി കൃത്യം 12 മണിക്ക് ഹോട്ടലില്‍ പ്രവേശിക്കുകയും 12.24ന് ഹോട്ടലില്‍ നിന്ന് ഇറങ്ങുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
ഈ സമയത്ത്, ജീവനക്കാര്‍ ഉള്‍പ്പെടെ 26 ഓളം ആളുകള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന മുഴുവന്‍ ഹോട്ടല്‍ ജീവനക്കാരും ജില്ലയിലെ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. രാത്രി 11.45 മുതല്‍ 12.45 വരെയുള്ള സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ എത്രയും പെട്ടെന്ന് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. കണ്‍ട്രോള്‍റൂം നമ്പറുകള്‍: 0495 2371002, 2371471.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."