HOME
DETAILS
MAL
ചാണക്യതന്ത്രം; ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി, മൂന്നു കോടിയാളുകള്‍ക്ക് ഗുണകരം
backup
February 01 2019 | 07:02 AM
ന്യൂഡല്‍ഹി: ഇന്നത്തെ കേന്ദ്ര ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമാണ് ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയത്. നിലവില്‍ 2.5 ലക്ഷമായിരുന്നു നികുതിയൊഴിവിനുള്ള പരിധി.
നിലവില്‍ നികുതിയടക്കുന്ന മൂന്നു കോടിയാളുകള്‍ക്ക് ഇത് ഗുണകരമാവുമെന്നാണ് കണക്കു കൂട്ടല്‍. ശമ്പളവരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റു ചെറിയ വരുമാനക്കാര്‍ക്കുമാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
80സി പ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറരലക്ഷം രൂപ വരെയുള്ളവവര്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.
പ്രതിവര്‍ഷം 2.4 ലക്ഷം വരെ വീട്ടു വാടക നല്കുന്നവരേയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 40,000ത്തില്‍ നിന്ന് 50,000 രൂപയാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."