HOME
DETAILS
MAL
കുട്ടികളെ മാനസിക പീഡനത്തിനോ ശാരീരിക ശിക്ഷയ്‌ക്കോ വിധേയമാക്കരുത്: ചട്ടം ഹയര്‍ സെക്കന്‍ഡറിയിലും
backup
March 13 2020 | 17:03 PM
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ കുട്ടികളെ മാനസിക പീഡനത്തിനോ ശാരീരിക ശിക്ഷയ്‌ക്കോ വിധേയമാക്കരുതെന്ന ചട്ടം ഹയര്‍ സെക്കന്‍ഡറിക്കു കൂടി ബാധകമാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ്.
ബാലാവകാശ കമ്മിഷന്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി. 2009ലെ സൗജന്യവും നിര്‍ബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസു വരെയുള്ള കുട്ടികളെ ശിക്ഷിക്കരുതെന്നായിരുന്നു ചട്ടം.
ഇത് ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ക്കു കൂടി ബാധകമാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. ഇത് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും വ്യവസ്ഥ ലംഘിക്കുന്നവരെ സര്‍വീസ് ചട്ടപ്രകാരമുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."