HOME
DETAILS

റേഷന്‍: ഇ-പോസ് പഞ്ചിങ് ഒഴിവാക്കിയതിനെതിരേ വ്യാപാരികള്‍

  
backup
March 14 2020 | 03:03 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87-%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%92%e0%b4%b4%e0%b4%bf

 

 


കോഴിക്കോട്: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കിയപ്പോള്‍ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്ന പരാതിയുമായി റേഷന്‍ വ്യാപാരികള്‍ രംഗത്ത്.
പുതിയ രീതിയിലുള്ള റേഷന്‍ വിതരണത്തില്‍ റേഷന്‍ വ്യാപാരികള്‍ സുരക്ഷിതരല്ലെന്നും വ്യാപാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം. കൊവിഡ്-19 ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് ഈ മാസം 31 വരെ ഇ പോസ് മെഷിനില്‍ വിരല്‍ പതിപ്പിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണില്‍ വരുന്ന ഒ.ടി.പി നമ്പര്‍ പ്രകാരം റേഷന്‍ നല്‍കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ഫോണ്‍ റേഷന്‍ വാങ്ങുന്നതിനായി കൊണ്ടു പോകണം.
റേഷന്‍ കടയുടമ ഉപഭോക്താവിന്റെ കാര്‍ഡ് നമ്പര്‍ ഇ-പോസ് മെഷിനില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ ഫോണിലേക്ക് വണ്‍ ടൈം പാസ് വേര്‍ഡ് (ഒ.ടി.പി) ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ചാണ് റേഷന്‍ സാധനങ്ങള്‍ നല്‍കുക. മൊബൈല്‍ നമ്പര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തി റേഷന്‍ സാധനങ്ങള്‍ നല്‍കാം. എന്നാല്‍ ഒ.ടി.പി രീതി പ്രായോഗികമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കടകളിലെത്തുന്ന ഭൂരിപക്ഷം ഉപഭോക്താക്കളും ഫോണില്ലാതെയാണ് വരുന്നത്. ഫോണുള്ളവരില്‍ തന്നെ മിക്കവര്‍ക്കും ഒ.ടി.പി നമ്പര്‍ വന്നാല്‍ നോക്കാനറിയില്ല. ഇതിനായി ഫോണ്‍ വ്യാപാരിക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇത് ഒട്ടും സുരക്ഷിതമല്ല.
പണം വാങ്ങുമ്പോഴും രോഗാണുക്കളുണ്ടെങ്കില്‍ അത് പകരുന്നതിന് കാരണമാകും. ഇത് വ്യാപാരികള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ടി മുഹമ്മദാലി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago