കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ രണ്ടുവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
കാലിക്കറ്റ് സര്‍വകലാശാലയുടെ പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയ്ക്കും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയില്‍ പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന ബിരുദബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് ഏപ്രില്‍ രണ്ടുവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനും ഫീസടയ്ക്കാനും അവസരമുണ്ട്.
സര്‍വകലാശാലയുടെ പഠനവകുപ്പുകളില്‍ എം.എഡ്. ഒഴികെയുള്ള കോഴ്‌സുകളിലേക്ക് പരീക്ഷ മുഖേനയാണ് പ്രവേശനം നടത്തുന്നത്. വിജ്ഞാപനപ്രകാരം വിവിധ കോഴ്‌സുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ജനറല്‍ വിഭാഗത്തിന് 370 രൂപയാണ് ഫീസ്. എസ്.സി.എസ്.ടി. വിഭാഗത്തിന് 160 രൂപയാണ് ഫീസ്. ഈ ഫീസ് നിരക്കില്‍ രണ്ട് പ്രോഗ്രാമുകള്‍ക്കുവരെ അപേക്ഷിക്കാം. പ്രവേശന യോഗ്യതയുടെ അടിസ്ഥാനത്തില്‍ രണ്ടില്‍ക്കൂടുതല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അധിക പ്രോഗ്രാമിനും 55 രൂപ വീതം അടക്കണം.
വിജ്ഞാപനം ചെയ്തിരിക്കുന്ന കോഴ്‌സുകളിലേക്ക് അഫിലിയേറ്റഡ് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശനപ്പരീക്ഷ റാങ്ക്‌ലിസ്റ്റില്‍നിന്ന് മാത്രമായിരിക്കും നടത്തുക. പ്രവേശനം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഓണ്‍ലൈന്‍ ഫീ അടയ്ക്കുമ്പോള്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പറിലേക്കായിരിക്കും അയയ്ക്കുക. ഫീസടയ്ക്കുമ്പോഴും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോഴും വിദ്യാര്‍ഥികള്‍ അവരുടെ സ്വന്തമോ അല്ലെങ്കില്‍ രക്ഷിതാക്കളുടെയോ മാത്രം മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കണം.വെബ്‌സൈറ്റ്: www.cuonline.ac.in .ഫോണ്‍: 0494 2407016, 2407017.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."