ആഴ്‌സനല്‍ പരിശീലകന്‍ അര്‍ട്ടേറ്റക്കും ചെല്‍സി താരത്തിനും കൊവിഡ്
ലണ്ടന്‍: യുവന്റസ് താരം റുഗാന് പിന്നാലെ കായിക മേഖലയില്‍ വീണ്ടും കൊവിഡ് ബാധ. കഴിഞ്ഞ ദിവസം ആഴ്‌സനല്‍ പരിശീലകന്‍ മൈക്കിള്‍ അര്‍ട്ടേറ്റ, ചെല്‍സി താരം ഹഡ്‌സണ്‍ ഓഡി, ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം കെയ്ന്‍ റിച്ചാര്‍ഡ് എന്നിവര്‍ക്കാണ് പുതുതായി കൊവിഡ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ അര്‍ട്ടേറ്റയുടെയും ഓഡിയുടെയും ഫലം പോസിറ്റാവയതിനാല്‍ അവര്‍ ചികിത്സയിലാണ്. യൂറോപ്പാ ലീഗില്‍ ഒളിംപിയാകോസുമായുള്ള മത്സരത്തിന് ശേഷമാണ് അര്‍ട്ടേറ്റക്കും വൈറസ് പകര്‍ന്നതെന്നാണ് നിഗമനം. മത്സരത്തിന്റെ അന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്ന ഒളിംപിയാകോസ് ടീം ഉടമക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവുമായി അടുത്ത് ഇടപഴകിയ ആഴ്‌സനല്‍, ഒളിംപിയാകോസ് താരങ്ങള്‍ നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് അദ്ദേഹത്തോട് സംസാരിച്ചിരുന്ന അര്‍ട്ടേറ്റക്കും കൊവിഡ് സ്ഥിരീകരിച്ചത്. അര്‍ട്ടേറ്റക്ക് വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ആഴ്‌സനലിന്റെ എല്ലാ പരിശീലനകേന്ദ്രങ്ങളും അടച്ചു. ചെല്‍സി താരം ഓഡിക്ക് വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചെല്‍സിയുടെ താരങ്ങളോടും സപ്പോര്‍ട്ടിങ് സ്റ്റാഫിനോടും ഐസൊലേഷനില്‍ പോവാന്‍ നിര്‍ദേശിച്ചു. ഇതോടെ പ്രീമിയര്‍ ലീഗിലെ ചെല്‍സിയുടെ മത്സരം അനിശ്ചിതത്വത്തിലായി. അര്‍ട്ടേറ്റക്ക് വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ആഴ്‌സനലിന്റെ എല്ലാ പ്രീമിയര്‍ ലീഗ് മത്സരങ്ങളും മാറ്റിയിരുന്നു. അതേ സമയം ആസ്‌ത്രേലിയന്‍ പേസറെ നിരീക്ഷണത്തിന് വേണ്ടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും താരത്തിന്റെ റിസല്‍ട്ട് നെഗറ്റീവായത് ആശ്വാസമായി. എന്തായാലും ന്യൂസിലാന്‍ഡും ആസ്‌ത്രേലിയയും തമ്മിലുള്ള ആദ്യ ഏകദിന മല്‍സരം റിച്ചാര്‍ഡ്‌സണിനു നഷ്ടമായിരുന്നു. അദ്ദേഹത്തിനു പകരം സീന്‍ അബോട്ടിനെ ആസ്‌ത്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടു@ണ്ട്.
വ്യാഴാഴ്ച രാത്രിയോടെ കടുത്ത തൊ@ണ്ട വേദനയും പനിയുടെ ലക്ഷണങ്ങളും കാണിച്ചു തുടങ്ങിയതോടെയാണ് റിച്ചാര്‍ഡ്‌സണ്‍ ഇക്കാര്യം മെഡിക്കല്‍ സംഘത്തെ അറിയിച്ചത്. തുടര്‍ന്നു താരത്തെ കൊറോണ വൈറസ് പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം ക്വാന്റീനില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നു ക്രിക്കറ്റ് ആസ്‌ത്രേലിയ അറിയിച്ചു. ഈയാഴ്ചയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം താരം ഓസീസ് ടീമിനൊപ്പം നാട്ടില്‍ തിരിച്ചെത്തിയത്. റിച്ചാര്‍ഡ്‌സണിന്റെ തൊ@ണ്ടയ്ക്ക് അണുബാധയേറ്റതാനാവാണ് സാധ്യതയെന്നും എങ്കിലും ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ പെരുമാറ്റച്ചട്ടം അനുസരിച്ച് പരിശോധനയ്ക്കു വിധേയനാക്കി ടീമംഗങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ വക്താവ് അറിയിച്ചു. ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ഓസീസിന്റെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താ
നാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."