HOME
DETAILS
MAL
സി.ബി.ഐ: സ്ഥിരം മേധാവിയെ ഉടന്‍ നിയമിക്കണമെന്ന് സുപ്രിംകോടതി
backup
February 01 2019 | 19:02 PM
ന്യൂഡല്‍ഹി: താല്‍ക്കാലിക ഡയരക്ടറെ മാറ്റി സി.ബി.ഐക്ക് സ്ഥിരം മേധാവിയെ എത്രയും പെട്ടെന്ന് നിയമിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി.
കൂടുതല്‍ കാലം താല്‍ക്കാലിക മേധാവിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. നാഗേശ്വര റാവുവിനെ സി.ബി.ഐ ഇടക്കാല ഡയരക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ പ്രശാന്ത് ഭൂഷന്റെ കോമണ്‍കോസ് എന്ന സന്നദ്ധ സംഘടന നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സി.ബി.ഐ ഡയരക്ടറെ നിയമിക്കാന്‍ ചേര്‍ന്ന യോഗത്തിന്റെ മിനുട്സ് മുദ്രവച്ച കവറില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."