HOME
DETAILS
MAL
സാമ്പത്തിക പുരോഗതി പ്രതിഫലിക്കുന്ന ബജറ്റ്: ശ്രീധരന്‍പിള്ള
backup
February 01 2019 | 19:02 PM
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ഭരണം നേടിയെടുത്ത സാമ്പത്തിക പുരോഗതിയും സമ്പദ്ഘടനയുടെ സ്ഥിരതയും പ്രതിഫലിക്കുന്ന ബജറ്റാണ് ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള.
സമ്പദ്ഘടനയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ വികസനരംഗത്ത് ഒരു കുതിപ്പിന് കളമൊരുക്കുകയാണ് ബജറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി പിയൂഷ് ഗോയലും ഇക്കാര്യത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നു.
മത്സ്യബന്ധന മേഖലക്കായി പ്രത്യേക വകുപ്പെന്ന ചിരകാലാഭിലാഷമാണ് ബജറ്റിലൂടെ യാഥാര്‍ഥ്യമായത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വളര്‍ച്ചക്ക് എന്ന മുദ്രാവാക്യം നടപ്പാക്കുന്നതില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ ഈ ബജറ്റ് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."