മലയരയരുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ വിഷയം നിയമസഭയില്‍ കൊണ്ടുവന്ന് ബി.ജെ.പി. ഒ. രാജഗോപാലാണ് മലയരയര്‍ക്ക് നഷ്ടപ്പെട്ട അവകാശം പുനഃസ്ഥാപിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് സഭയുടെ ശ്രദ്ധക്ഷണിച്ചത്.
വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ച സത്യം ഔദ്യോഗികമായി പുറത്തുപറയുന്നത് ശരിയാണോയെന്നത് പരിശോധിക്കണമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ ചൂണ്ടിക്കാട്ടി. സത്യം പുറത്തുവരുന്നത് നല്ലതാണെന്നും ഇത് നിയമസഭയില്‍ ചരിത്രപരമായ നാഴികക്കല്ലാണെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതില്‍ മലയരയരുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.
ഒ. രാജഗോപാല്‍ ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ച് കഴിഞ്ഞയുടന്‍ മന്ത്രി എ.കെ ബാലന്‍ പ്രതിഷേധവുമായി എഴുന്നല്‍ക്കുകയായിരുന്നു. ഇതു പരിഗണിച്ചാല്‍ മലയരയരാണ് മകരവിളക്ക് തെളിയിക്കുന്നതെന്ന് നിയമസഭയില്‍ ഔദ്യോഗികമായി വരുമെന്ന് മന്ത്രി വിമര്‍ശിച്ചു. മകരവിളക്കുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നിരവധിപേര്‍ പെട്ടിട്ടുണ്ടെന്നും സത്യം പുറത്തുവരുന്നതു നല്ലതാണെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
ഇതേ ആവശ്യമുന്നയിച്ച് മലയരയ സംഘടനകള്‍ നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളിലും മലയരയരുടെ സാന്നിധ്യം വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."