വയനാട്- 97.18%, നീലഗിരി- 97.38%, കുടക്- 94.83%
കല്‍പ്പറ്റഗൂഡല്ലൂര്‍കുട്ട: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് കഴിഞ്ഞ മെയ് 11,12 തീയതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ വയനാട്ടില്‍ 97.18, നീലഗിരിയില്‍ 97.38, കൊടകില്‍ 94.83 ശതമാനം വിജയം. ഏഴാംതരത്തില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് വയനാട്ടുകാരിക്കാണ്. കിഴക്കേമൂല മഅ്ദനുല്‍ഉലൂം മദ്‌റസയിലെ കെ ഹഫീഫ തസ്‌നീമിനാണ് സംസ്ഥാനത്ത് ഒന്നാംറാങ്ക്.
ജില്ലയില്‍ അഞ്ചാം ക്ലാസില്‍ 3833 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 3628 കുട്ടികളും (94.65%), ഏഴാം ക്ലാസില്‍ 3213 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 3199 കുട്ടികളും (99.56%), പത്താം ക്ലാസില്‍ 1205 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 1190 കുട്ടികളും (98.76%), പ്ലസ്ടു പരീക്ഷയില്‍ 75 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 74 കുട്ടികളും (98.67%) വിജയിച്ചു. അഞ്ചാം ക്ലാസില്‍ പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ദാറുല്‍ഹുദാ മദ്‌റസയിലെ മുഹമ്മദ് ശബിന്‍ എം 483 മാര്‍ക്കും, ഏഴാം ക്ലാസില്‍ തരുവണ കിഴക്കേമൂല മഅ്ദനുല്‍ഉലൂം മദ്‌റസയിലെ കെ ഹഫീഫ തസ്‌നീം 396 മാര്‍ക്കും, പത്താം ക്ലാസില്‍ തരുവണ പരിയാരമുക്ക് ദാറുല്‍ഉലൂം മദ്‌റസയിലെ ജുവൈരിയ മുബശ്ശിറ ബി.കെ. 371 മാര്‍ക്കും, പ്ലസ്ടു ക്ലാസില്‍ പൊഴുതന വലിയപാറ ആറാംമൈല്‍ മന്‍ഫഉല്‍ ഇസ്‌ലാം മദ്‌റസയിലെ ശഹര്‍ബാനു എം 352 മാര്‍ക്കും നേടി ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. ജില്ലക്ക് 419 ഡിസ്റ്റിംഗ്ഷനും 1956 ഫസ്റ്റ് ക്ലാസും 1807 സെക്കന്റ് ക്ലാസും 3909 തേര്‍ഡ് ക്ലാസും ഉള്‍പ്പെടെ 8091 പേരാണ് വിജയിച്ചത്.
നീലഗിരിയില്‍ അഞ്ചാം ക്ലാസില്‍ 595 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 564 കുട്ടികളും (94.79%), ഏഴാം ക്ലാസില്‍ 469 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 467 കുട്ടികളും (99.57%), പത്താം ക്ലാസില്‍ 223 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 222 കുട്ടികളും (99.55%), പ്ലസ്ടു പരീക്ഷയില്‍ പരീക്ഷ എഴുതിയ 13 കുട്ടികളും വിജയിച്ചു.
അഞ്ചാം ക്ലാസില്‍ ഗൂഡല്ലൂര്‍ സി.എച്ച് നഗര്‍ ചെമ്പാല തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസയിലെ ആസ്മി കെ, ബിദര്‍ക്കാട് പാക്കണ നൂറുല്‍ഹുദാ മദ്‌റസയിലെ റിശാന തസ്‌നി കെ.എസ് എന്നീ വിദ്യാര്‍ഥികള്‍ 475 മാര്‍ക്കും, ഏഴാം ക്ലാസില്‍ പന്തല്ലൂര്‍ ചേരമ്പാടി നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ തഹ്‌സീല കെ.എസ് 377 മാര്‍ക്കും, പത്താം ക്ലാസില്‍ ഗൂഡല്ലൂര്‍ ദേവര്‍ഷോല 3-ഡിവിഷന്‍ മുഹിമ്മാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ മുഹമ്മദ് യാസീന്‍ കെ 348 മാര്‍ക്കും, പ്ലസ്ടു ക്ലാസില്‍ ഗൂഡല്ലൂര്‍- സി.എച്.നഗര്‍ ചെമ്പാല തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസയിലെ സിനൂനിയ്യ കെ.പി 342 മാര്‍ക്കും നേടി ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലയില്‍ 46 ഡിസ്റ്റിംഗ്ഷനും 361 ഫസ്റ്റ് ക്ലാസും 329 സെക്കന്റ് ക്ലാസും 530 തേര്‍ഡ് ക്ലാസും ഉള്‍പ്പെടെ 1266 പേര്‍ വിജയിച്ചു. കൊടക് ജില്ലയില്‍ അഞ്ചാം ക്ലാസില്‍ 570 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 517 കുട്ടികളും (90.70%), ഏഴാം ക്ലാസില്‍ 422 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 416 കുട്ടികളും (98.58%), പത്താം ക്ലാസില്‍ 140 കുട്ടികളും (100%), പ്ലസ്ടു ക്ലാസില്‍ 28 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 27 കുട്ടികളും (96.43%) വിജയിച്ചു.
അഞ്ചാം ക്ലാസില്‍ സിദ്ധാപൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയിലെ നിദാ സെറിന്‍ എസ്.എന്‍ 428 മാര്‍ക്കും, ഏഴാം ക്ലാസില്‍ മടിക്കേരി കല്‍കോറ ഖുവ്വത്തുല്‍ഇസ്‌ലാം മദ്‌റസയിലെ അസ്മിന ടി.ഐ 385 മാര്‍ക്കും, പത്താം ക്ലാസില്‍ വീരാജ് പേട്ട ഗോണിഗോപാല്‍ നൂറുല്‍ഹുദാ മദ്‌റസയിലെ നസീഹത്ത് സി.എ 363 മാര്‍ക്കും, പ്ലസ്ടു ക്ലാസില്‍ വീരാജ്‌പേട്ട നുസ്‌റത്തുല്‍ ഉലൂം മദ്‌റസയിലെ നഫീസത്തുല്‍മിസ്‌രിയ്യ കെ.ആര്‍ 320 മാര്‍ക്ക് നേടി ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലയില്‍ 42 ഡിസ്റ്റിംഗ്ഷനും 207 ഫസ്റ്റ് ക്ലാസും 223 സെക്കന്റ് ക്ലാസും 628 തേര്‍ഡ് ക്ലാസും ഉള്‍പ്പെടെ 1100 പേര്‍ വിജയിച്ചു. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2016 ജുലൈ 24ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന സേ പരീക്ഷക്കിരിക്കാവുന്നതാണ്. സേ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ജൂണ്‍ 30. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 2016 ജൂണ്‍ 30 വരെ സ്വീകരിക്കും.
പുനര്‍ മൂല്യനിര്‍ണയത്തിനും സേ പരീക്ഷക്കും 100 രൂപ ഫീസടച്ചു നിശ്ചിത ഫോറത്തില്‍ മാത്രമേ അപേക്ഷിക്കുവാന്‍ പാടുള്ളൂ. ഫോറങ്ങള്‍ താഴെ കൊടുത്ത സമസ്ത വെബ്‌സൈറ്റില്‍ ലഭ്യമാണ്. മാര്‍ക്ക് ലിസ്റ്റ് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂണ്‍ 20 തിങ്കളാഴ്ച പകല്‍ 11 മണിക്ക് വിതരണം ചെയ്യും. പരീക്ഷാ ഫലവും ഫോമുകളും ംംം.മൊമേെവമ.ശിളീ, ംംം.ൃലൗെഹ.േമൊമേെവമ.ശിളീ എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."