ഹോംലി ഫുഡ് ഓണ്‍ലൈനിലൂടെ ഇനി വീട്ടിലെത്തും
കോഴിക്കോട്: വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാന്‍ മൊബൈല്‍ ആപ്. കോഴിക്കോട് ആസ്ഥാനമായി സ്റ്റാര്‍ട്ടപ്പ് യോര്‍ക് എക്ലെറിക് ഈറ്റ്‌സ് ആണ് 'ഡൈന്‍ ആപ് ' തയാറാക്കിയിരിക്കുന്നത്. വീടുകളിലെ പാചകക്കാരുമായി ബന്ധപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള വേദിയാണു ഡൈന്‍ ആപ്‌സ് ലഭ്യമാക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരിസരത്തുള്ള വീടുകളില്‍ നിന്നുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സേര്‍ച്ച് ഓപ്ഷന്‍ ഈ ആപ് നല്‍കുന്നുണ്ട്. ഓര്‍ഡര്‍ ചെയ്യുമ്പോള്‍ തന്നെ ഭക്ഷണത്തിന്റെ വില ഓണ്‍ലൈനായി അടക്കണം. ഹോം ഡെലിവറിയായോ ഇന്‍-പേഴ്‌സന്‍ പിക്അപ് സൗകര്യം ഉപയോഗിച്ചോ ഭക്ഷണം വീട്ടിലെത്തും. ഡൈന്‍ ആപ്‌സ് ഒന്‍പതിന് വൈകിട്ട് 4.30ന് കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി പ്രസിഡന്റ് സജ്‌ന വീട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുന്നതോടൊപ്പം വനിതാ സംരംഭകത്വം വളര്‍ത്താനും ലക്ഷ്യമിട്ടാണ് ആപ് പുറത്തിറക്കുന്നതെന്ന് സി.ഇ.ഒ സോമി സില്‍വി പറഞ്ഞു. കോഴിക്കോട് നഗര പരിധിയിലാണ് ആദ്യം സേവനം ലഭ്യമാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."