പയസ്വിനി പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മാണം തുടങ്ങി
ബോവിക്കാനം: കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന പയസ്വിനി പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മാണം തുടങ്ങി. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇരുവശങ്ങളിലും മണല്‍ നിറച്ച ചാക്കുകള്‍ അട്ടിവച്ച് മധ്യഭാഗത്ത് ചെമ്മണ്ണ് നിറച്ച് 110 മീറ്റര്‍ നീളത്തിലാണ് തടയണ നിര്‍മിക്കുന്നത്. ഇരുപത് ദിവസത്തിനകം പണി പൂര്‍ത്തിയാകും. 1980 മുതലാണ് താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ തുടങ്ങിയത്.
കാസര്‍കോട് നഗരത്തിലും സമീപത്തെ അഞ്ചു പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്ന ജല അതോറിറ്റിയുടെ ബാവിക്കര പദ്ധതി പ്രദേശത്തെ ജലസംഭരണിയില്‍ വെള്ളം തടഞ്ഞു നിര്‍ത്താനും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറാതിരിക്കാനും വേണ്ടിയാണ് എല്ലാവര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ച് താല്‍ക്കാലിക തടയണ നിര്‍മിക്കുന്നത്. എന്നാല്‍ ഇത്തരം തടയണകള്‍ ആദ്യവേനല്‍ മഴയില്‍ തന്നെ തകരുകയും പിന്നീടുള്ള മാസങ്ങളില്‍ ഉപ്പുവെള്ളം കുടിക്കാനുമായിരുന്നു കാസര്‍കോടിന്റെ വിധി.
വര്‍ഷങ്ങളായി പാതിവഴിയില്‍ നിലച്ചിരുന്ന സ്ഥിരം തടയണ നിര്‍മാണം പുനരാരംഭിച്ചതോടെ ഇത്തവണ നിര്‍മിക്കുന്ന താല്‍ക്കാലിക തടയണ അവസാനത്തേതാകുമെന്ന പ്രതിക്ഷയിലാണ് ജനം. രണ്ടു കരാറുകാര്‍ ഉപേക്ഷിക്കുകയും രണ്ടു തവണ എസ്റ്റിമേറ്റും രൂപരേഖയും പുതുക്കുകയും സംസ്ഥാന ഖജനാവില്‍ നിന്ന് അഞ്ചു കോടിയോളം രൂപ ചെലവഴിക്കുകയും ചെയ്ത സ്ഥിരം തടയണ 30.5 കോടി ചെലവിലാണ് നിര്‍മാണം പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."