കാഞ്ഞങ്ങാട്-കാസര്‍കോട് നോണ്‍സ്റ്റോപ്പ് ബസ് സര്‍വിസ് ആരംഭിച്ചു
കാഞ്ഞങ്ങാട്:ചന്ദ്രഗിരിപ്പാലം വഴി കെ.എസ.്ടി.പി റോഡിലൂടെ കെ.എസ്.ആര്.ടിയുടെ കാസര്‍കോട് - കാഞ്ഞങ്ങാട് നോണ്‍സ്റ്റോപ്പ് ബസ് സര്‍വിസ് കാഞ്ഞങ്ങാട്ടുനിന്നു പ്രയാണം ആരംഭിച്ചു. കോട്ടച്ചേരി ബസ്സ്റ്റാന്‍ഡില്‍ നഗരസഭാ ചെയര്മാന് വി.വി രമേശന് ഫഌഗ് ഓഫ് ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ടി. മുഹമ്മദ് അസ്ലം കണ്ടക്ടര്‍ ശ്രീകാന്തിന് ടിക്കറ്റ് റാക്ക് കൈമാറി. നഗര വികസന കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ സി. യൂസഫ്ഹാജി, നഗരസഭാ കൗണ്‍സിലര്‍മാരായ എന്‍. ഉണ്ണികൃഷ്ണന്, എച്ച്.ആര് ശ്രീധരന്, കെ.എസ്.ആര്.ടി.സി കാഞ്ഞങ്ങാട് ഡിപ്പോ എ.ടി.ഒ കെ. പ്രിയേഷ്കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ പി. കുഞ്ഞിക്കണ്ണന്, യു. ദേവേന്ദ്രന്, കെ.എസ്.ആര്.ടി.സി യൂനിയന്‍ നേതാക്കളായ എം. ലക്ഷ്മണന് (സി.ഐ.ടി.യു), എം.വി പത്മനാഭന് (ഐ.എന്‍.ടി.യു.സി) തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് നിന്നു രാവിലെ 7.50, 10.30, ഉച്ചയ്ക്ക് ഒരുമണി, വൈകിട്ട് 5.30, കാഞ്ഞങ്ങാട് നിന്നും രാവിലെ 9, 11.45, ഉച്ചതിരിഞ്ഞ് 2.15, വൈകിട്ട് അഞ്ചുമണി എന്നീ സമയങ്ങളിലാണ് ബസ് പുറപ്പെടുന്നത്. അര മണിക്കൂര്‍ ആണ് കാഞ്ഞങ്ങാട്-കാസര്‍കോട് യാത്രാസമയം. യാത്രക്കാരുടെ വര്‍ധനവിന് അനുസരിച്ച് ബസിന്റെ എണ്ണം കൂട്ടി കൂടുതല്‍ സര്‍വിസുകള്‍ ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."