ഇരകളെ സഹായിക്കാന്‍ സമസ്ത പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കും
കോഴിക്കോട്: കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയോടെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഡല്‍ഹിയില്‍ നടത്തിയ അക്രമത്തിനിരയായവരെ സഹായിക്കുന്നതിന് പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കാന്‍ സമസ്ത കേരള ഇസ്‌ലാം വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയോഗം തീരുമാനിച്ചു. സമസ്ത കേരള ജംയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം ഡല്‍ഹിയില്‍ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ശേഖരിക്കും. രാജ്യ വ്യാപകമായി പടര്‍ന്നു പിടിച്ച കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്ന അധികൃതര്‍ സ്വീകരിക്കുന്ന നടപടികളുമായി ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ഈ മാരക വിപത്തില്‍ നിന്നും രക്ഷതേടി വീടുകളും പള്ളികളും കേന്ദ്രീകരിച്ച് പ്രത്യേകം പ്രാര്‍ത്ഥനങ്ങള്‍ നടത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഇ.മൊയ്തീന്‍ ഫൈസി പുത്തനാഴി, പിണങ്ങോട് അബൂബക്കര്‍, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."