യുവാവിനെ നാലംഗ സംഘം അടിച്ചുകൊന്നു
ഫറോക്ക് : മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ വിളിച്ചു വരുത്തി നാലാംഗ സംഘം അടിച്ചു കൊന്നു. ചെറുവണ്ണൂര്‍ മുട്ടുംപുറത്ത് ഷാനു എന്ന റഹീം എന്ന ഷാനവാസാ(38)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാമനാട്ടുകര അഴിഞ്ഞിലം സ്വദേശി മുളളന്പറമ്പത്ത് എം.സുജീഷ് (26), സഹോദരന് എം.സുജിത്ത് (23), ബേപ്പൂര്‍ നടുവട്ടം സ്വദേശി ചെറുവത്തംകോട്ടില് സി.കെ. നിലിന് (20), രാമനാട്ടുകര പുതുക്കോട് പുളിയമ്പലത്ത്താഴം മുഹമ്മദ് മന്‍സൂര്‍ (21) എന്നിവരെ ഫറോക്ക് പൊലിസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ 3.45ടെ രാമനാട്ടുകര കാലിക്കറ്റ് ഗേറ്റ് ഹോട്ടലിന്റെ പിറക് വശത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കൊലപാതകം നടന്നത്.
ഒന്നാം പ്രതി സുജീഷിന്റെ മാല എടുത്തതും അമ്മയെ അസഭ്യം പറഞ്ഞതിലുമുണ്ടായ വാക് തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചു വരുത്തിയ ഷാനുവിനെ പ്രതികള്‍ നാലു പേരും പട്ടികകൊണ്ടു തലയക്കടിച്ചും കല്ലുകൊണ്ടു കുത്തിയുമാണ് കൊലപ്പെടുത്തിയത്. അടിയേറ്റു കിടക്കുന്ന യുവാവിന്റെ ഫോട്ടോസഹിതം രാമനാട്ടുകരയിലെ കടയക്കാരനു വാട്സ്ആപ്പ് സന്ദേശമായി ലഭിക്കുകയായിരുന്നു. ഇവര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഫറോക്ക് സി.ഐ കെ.കൃഷ്ണന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് സംഭവം നടന്ന മണിക്കൂറുകള്‍ക്കുളളില്‍ നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തത്. വാട്ട്സ്ആപ്പ സന്ദേശത്തെ പിന്തുടര്‍ന്നുളള അന്വേഷണമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്നു കോടതയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."