പാണ്ടിക്കടവ്-കണ്ടത്ത് വയല്‍ റോഡ്: അധികൃതര്‍ വാക്കുപാലിച്ചില്ല; യു.ഡി.എഫ് നാലിന് റോഡ് ഉപരോധിക്കും
മാനന്തവാടി: റോഡ് പ്രവൃത്തികള്‍ ജനുവരി 31ന് പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ രേഖാമൂലം നല്കിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തില്‍ ഈമാസം നാലിന് പാണ്ടിക്കടവില്‍ റോഡ് ഉപരോധ സമരം നടത്തുമെന്ന് യു.ഡി.എഫ് എടവക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പാണ്ടിക്കടവ്-കണ്ടത്ത് വയല്‍ 3.8 കീ മീ ദൂരമുള്ള ആദ്യ ഘട്ട പ്രവര്‍ത്തികളാണ് അനന്തമായി നീളുന്നത്. 2017ല്‍ തുടങ്ങിയ പ്രവൃത്തികള്‍ 2018ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ നാളിതുവരെയായി പ്രവൃത്തികളുടെ പകുതിപോലും പൂര്‍ത്തീകരിച്ചിട്ടില്ല.
കഴിഞ്ഞ മാസം 10ന് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഓഫിസിലെത്തി അസി. എക്സിക്യുട്ടീവ് എന്‍ജിനിയറുമായി ചര്‍ച്ച നടത്തുകയും ജനുവരി 31നകം ആദ്യഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഈ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് റോഡ് ഉപരോധ മടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് യു.ഡി.എഫ് തയാറെടുക്കുന്നത്. റോഡ് പ്രവൃത്തികളുടെ ഭാഗമായുള്ള പൊടിശല്യവും പ്രദേശവാസികള്‍ക്ക് ഏറെ ദുരിതമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."