വയനാട് മെഡിക്കല്‍ കോളജ്; ജിയോളജി സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന്
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിനായി ലഭിച്ച ഭൂമി പാരിസ്ഥിക ദുര്‍ബല പ്രദേശമാണെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിക്കുന്നതിന് സ്ഥിരമായി പറയുന്നത് ഈ സ്ഥലം മെഡിക്കല്‍ അനുയോജ്യമല്ലെന്ന് ജി.എസ്.ഐ റിപ്പോര്‍ട്ടുണ്ടെന്നാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ ആരും കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ സമിതി ചെയര്മാന് കൂടിയായ കലക്ടര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട് ജനങ്ങളുടെ സംശയം ദുരീകരിക്കാന്‍ തയാറാകണം. ജിയോളജി സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിട്ടില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിലാസ്ഥാപനം നടത്തുകയും പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുകയും ചെയ്ത വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അട്ടിമറിച്ച ഇടതുസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് ലീഗ് വിലാപയാത്രയും നടത്തി. വിലാപയാത്രക്ക് നിയോജക മണ്ഡലം പ്രസിഡന്റ് കെയംതൊടി മുജീബ്, ജില്ലാ ലീഗ് സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍, എം.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി എം.പി നവാസ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എ.പി മുസ്തഫ, സെക്രട്ടറി ജാസര്‍ പാലക്കല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."